Tuesday, 24 March 2020

സംസ്ഥാനത്ത് ഇന്ന് 14 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ആറ് പേര്‍ കാസര്‍കോട്

തിരുവനന്തപുരം: സംസ്ഥാനത്ത് 14 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇതോട സംസ്ഥാനത്ത് ആകെ രോഗബാധിതരുടെ എണ്ണം 105 ആയി . ഇന്ന് രോഗം സ്ഥിരീകരിച്ചതില്‍ ഒരാള്‍ ദൂസആരോഗ്യപ്രവര്‍ത്തകനാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ആറ് പേര്‍ കാസര്‍കോട് ജില്ലക്കാരാണ്. കോഴിക്കോട് രണ്ട് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. രോഗബാധിതരില്‍ എട്ട് പേര്‍ ദുബൈയില്‍ നിന്നും എത്തിയവരാണ്. ഒരാള്‍ ഖത്തറില്‍ നിന്നും എത്തിയതാണ്. ഒരാള്‍ യുകെയില്‍ നിന്നും.

രോഗബാധിതരുമായുള്ള സമ്പര്‍ക്കത്തിലാണ് മൂന്ന് പേര്‍ക്ക് രോഗം ബാധിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു






SHARE THIS

Author:

0 التعليقات: