Wednesday, 25 March 2020

ഐസ്‌ക്രീം കഴിച്ചാല്‍ കൊറോണവൈറസോ? വ്യാജന്മാരെ സൂക്ഷിക്കുക

വ്യാജവാര്‍ത്തകളാണ് കൊറോണക്കാലത്ത് ഏറെയും പ്രചരിക്കുന്നത്. വാട്‌സാപ്പുകളും ഫേസ്ബുക്കുകളും മറ്റു സോഷ്യല്‍ മീഡിയകളും ആളുകള്‍ രണ്ട് തരത്തിനാണ് ഉപയോഗിക്കുന്നത്. ഒന്ന് ആളുകളിലേക്ക് നല്ലതിനാണെങ്കില്‍ മറ്റൊന്ന് വ്യാജ വാര്‍ത്തകളും ശാസ്ത്ര അടിത്തറയില്ലാത്ത കാര്യങ്ങളും പ്രചരിപ്പിക്കാന്‍ വേണ്ടിയും. ആളുകളെ കൊന്നൊടുക്കുന്ന കൊറോണവൈറസ് പടര്‍ന്ന് പിടിക്കുമ്പോഴും അത്തരത്തിലുള്ള പല വ്യാജ വാര്‍ത്തകളും സോഷ്യല്‍ മീഡിയ വഴി പരന്നിരുന്നു. സംസ്ഥാന സര്‍ക്കാരും പൊലീസും വ്യാജ വാര്‍ത്ത പടക്കുന്നവര്‍ക്കെതിരെ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 

ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് അത്തരത്തിലുള്ള ഒരു വ്യാജ വാര്‍ത്തയാണ്. ഐസ്‌ക്രീം കഴിച്ചാല്‍ കൊവിഡ് 19 പടരുമെന്നാണ് സന്ദേശം. എന്നാല്‍ ഇത് തികച്ചും വാസ്തവ വിരുദ്ധവും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. ബോധപൂര്‍വ്വം ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്താം എന്ന ഉദ്ദേശത്തോടെ ആരോ പടച്ചു വിടുന്ന വ്യജ വാത്തകളാണ് ഇതൊക്കെ. പലപ്പോവും പല ഗ്രൂപ്പുകളിലും ഇത്തരത്തിലുള്ള വ്യാജ പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. പലരും ഫോര്‍വേഡ് മെസ്സേജുകള്‍ അതിന്റെ നിജസ്ഥിതി അറിയാതെ ഷെയര്‍ ചെയ്യുകയാണ്.


ഐസ്‌ക്രീം കഴിച്ചാല്‍ കൊറോണ പടരും എന്ന വ്യാജ വാര്‍ത്തയ്‌ക്കെതിരെ 'ദ ഇന്ത്യന്‍ ഐസ്‌ക്രീം മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്. എന്ന് മാത്രമല്ല ഐസ്‌ക്രീമുകള്‍ കഴിക്കുന്നത് കൊറോണവൈറസ് ബാധിക്കില്ലെന്നും ഇത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളൊക്കെ വ്യാജമാണെന്നും യുനിസെഫും വ്യക്തത വരുത്തിയിട്ടുണ്ട്. അത് കൊണ്ട് തന്നെ വ്യാജ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്യുന്നവരും അത് ഷെയര്‍ ചെയ്യുന്നവരും ശ്രദ്ധിക്കുക. കിട്ടുന്നത് മുട്ടന്‍ പണിയായിരിക്കും.

ഐസ്‌ക്രീം മാത്രമല്ല, പല ഭക്ഷണ സാധനങ്ങളും കഴിക്കരുതെന്നും ഇത്തരത്തില്‍ കഴിക്കുന്നത് കൊണ്ട് കൊറോണപടരാനുള്ള സാധ്യതയുണ്ടെന്നും വാട്‌സാപ്പ് സന്ദേശങ്ങളിലൂടെ പരക്കുന്നുണ്ട്. എന്നാല്‍ അത്തരത്തിലുള്ള വാര്‍ത്തകളൊന്നും സത്യമല്ല. ആരോഗ്യ പ്രവര്‍ത്തകരും സര്‍ക്കാരും നിര്‍ദ്ദേശിക്കുന്ന കാര്യങ്ങള്‍ മാത്രം നിങ്ങള്‍ കണക്കിലെടുത്താല്‍ മതി. പല ഭക്ഷണ സാധനങ്ങളും കൊറോണവൈറസുമായി ബന്ധിപ്പിച്ച് വ്യാജ പ്രചാരണങ്ങള്‍ നടക്കുന്നുണ്ടെന്നും ഇതൊക്കെ അടിസ്ഥാനമില്ലാത്ത വാദങ്ങളാണെന്നും ദില്ലി എയിംസ് ആശുപത്രിയിലെ ഡോ. റണ്‍ദീപ് ഗുലെരിയ പറയുന്നു.

വാട്‌സാപ് മെസ്സേജുകളും മറ്റും ഫോര്‍വേഡ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക. വ്യാജ വാര്‍ത്തകളും മറ്റും ഫോര്‍വേഡ് ചെയ്യുന്നത് നിങ്ങളെ അറസ്റ്റ് ചെയ്യാനിടയാക്കും. പലപ്പോഴും ഗ്രൂപ്പുകളിലും മറ്റുമായിരിക്കും ഇത്തരത്തില്‍ വ്യാജ വാര്‍ത്തകള്‍ ധാരാളമായി പ്രചരിക്കുന്നത്. ഇത് അറിയാതെ നമ്മള്‍ പലരിലേക്കും ഫോര്‍വേഡ് ചെയ്യുകയും ചെയ്യും. ഇത് നിങ്ങളെ പ്രശ്‌നത്തിലെത്തിക്കും. അത് കൊണ്ട് ഇത്തരം വാട്‌സാപ്പ് സന്ദേശങ്ങളിലു വാട്‌സാപ്പ് മാമന്മാരുടെ ഫോര്‍വേഡ് മെസ്സേജുകളിലും വീഴാതിരിക്കുക. ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്ന കാര്യങ്ങള്‍ മാത്രം ശ്രദ്ധിക്കുക.


SHARE THIS

Author:

0 التعليقات: