Friday, 27 March 2020

മംഗളൂരു ആശുപത്രിയിലേക്ക് ചികിത്സയ്ക്ക് പോകാന്‍ കഴിഞ്ഞില്ല; ആസ്ത്മ രോഗി മരിച്ചു

Private university official beaten to death in Meerut

മഞ്ചേശ്വരം: മംഗളൂരു ആശുപത്രിയിലേക്ക് ചികിത്സയ്ക്ക് പോകാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ആസ്ത്മ രോഗി ശ്വാസം മുട്ടി മരിച്ചു. കര്‍ണാടക അതിര്‍ത്തിയായ തുമിനാട് സ്വദേശി അബ്ദുല്‍ ഹമീദാണ് ചികിത്സ കിട്ടാതെ മരിച്ചത്. മംഗളൂരു ആശുപത്രിയിലേക്ക് ചികത്സയ്ക്ക് പോകാന്‍ പറ്റാത്തതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്.

കോവിഡ് 19 ഭീതിയെ തുടര്‍ന്ന് കേരളത്തില്‍ നിന്നടക്കമുള്ള എല്ലാ വാഹനങ്ങളും കര്‍ണാടക പോലീസ് അതിര്‍ത്തിയില്‍ തടഞ്ഞതോടെ നിരവധി രോഗികളാണ് വിദഗ്ദ്ധ ചികിത്സ കിട്ടാതെ വലയുന്നത്. മംഗളൂരുവിലേക്ക് പോകാന്‍ കഴിയാത്തതിനാല്‍ ബീഹാര്‍ പാറ്റ്ന സ്വദേശിനിയായ 25 കാരി അതിര്‍ത്തിയില്‍ ആംബുലന്‍സില്‍ പ്രസവിക്കേണ്ടി വന്നിരുന്നു. വൃക്കരോഗികളടക്കം നിരവധി പേരാണ് മെച്ചപ്പെട്ട ചികിത്സ കിട്ടാതെ വലയുന്നത്.


SHARE THIS

Author:

0 التعليقات: