Monday, 30 March 2020

87 ലക്ഷം കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യങ്ങളുടെ കിറ്റ്, സൗജന്യ റേഷന്‍ ഏപ്രില്‍ 1 മുതല്‍

87 ലക്ഷം കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യങ്ങളുടെ കിറ്റ്,  ഏപ്രില്‍ ഒന്ന് മുതല്‍ സൗജന്യ റേഷന്‍ വിതരണം തുടങ്ങും. 

തിരുവനന്തപുരം: കേരളത്തില്‍ 87 ലക്ഷം കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യങ്ങളുടെ കിറ്റ് വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍. 1600 ഔട്ട്ലെറ്റുകള്‍ വഴിയാകും കിറ്റ് വിതരണം ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് മൂന്ന് മാസത്തേയ്ക്ക് വേണ്ടുന്ന ധാന്യം സംഭരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.



ഏപ്രില്‍ ഒന്ന് മുതല്‍ സൗജന്യ റേഷന്‍ വിതരണം തുടങ്ങും. 15 കിലോ സൗജന്യ ഭക്ഷ്യധാന്യം ഏപ്രില്‍ 20 ന് മുമ്പു വാങ്ങണം. തുടര്‍ന്ന് കേന്ദ്രം വാഗ്ദാനം ചെയ്ത ഭക്ഷ്യധാന്യം എത്തിക്കുന്നതിന് നടപടിയെടുക്കും.


SHARE THIS

Author:

0 التعليقات: