Saturday, 28 March 2020

ജില്ലയിലെ കോവിഡ് ബാധിതരുടെ വര്‍ദ്ധനവ് ആശങ്കപ്പെടുത്തുന്നു; സര്‍ക്കാറിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം: എസ് എസ് എഫ്

കാസര്‍കോട്: ജില്ലയില്‍ കോവിഡ്- 19 കൂടുതല്‍ പേര്‍ക്ക് സ്ഥിരീകരിച്ചത് അത്യന്തം ആശങ്കപ്പെടുത്തുന്നതാണെന്നും ജനങ്ങള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന കാര്യങ്ങള്‍ കൃത്യമായി പാലിക്കണമെന്നും എസ് എസ് എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി അറിയിച്ചു. 

വളരെ വേഗം പടര്‍ന്ന് സമൂഹത്തെ ഭീതിപ്പെടുത്തുന്ന കൊറോണ വ്യാപനം തടയാന്‍ സാമൂഹ്യ അകലം നിര്‍ബന്ധമാണ്. ഈ അടിയന്തിര സാഹചര്യത്തില്‍ പോലീസ് നിര്‍ദ്ദേശങ്ങള്‍ പൊതുജനങ്ങള്‍ പാലിക്കണം. അവശ്യ വസ്തുക്കളടക്കം വാങ്ങാന്‍ ഇറങ്ങുന്നവരെ തല്ലിയൊതുക്കുന്ന പ്രവണത പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകാന്‍ പാടില്ല. അത് ജനങ്ങളെ കൂടുതല്‍ പ്രയാസത്തിലാക്കും.

വിദ്യാര്‍ത്ഥികള്‍ ഈ ലോക്ക് ഡൗണ്‍ കാലയളവ് ക്രിയാത്മകമായി പ്രയോഗിക്കണം.
പഠനത്തിനും നീരീക്ഷണത്തിനുമുള്ള ഓണ്‍ലൈന്‍ സാധ്യതകള്‍ ഉപയോഗപ്പെടുത്തണം.
കൃത്യമായ ജീവിത ചിട്ട രൂപപ്പെടുത്തണം. 
സാമൂഹ്യ വ്യാപനം തടയാന്‍ വിദേശത്ത് നിന്ന് വന്നവരും അവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പട്ടവരും നിര്‍ദ്ദേശാനുസരണം  ഹോം ക്യാറന്റയിന്‍ പാലിക്കണം.
ഹോം ക്യാറന്റയിനിലടക്കമുള്ളവര്‍ക്ക്
അവശ്യസാധനങ്ങള്‍ എത്തുന്നു എന്നുറപ്പ് വരുത്തണമെന്നും എസ് എസ് എഫ് ആവശ്യപ്പെട്ടു.

കാസര്‍കോട് മെഡിക്കല്‍ കോളേജ് പ്രവര്‍ത്തന ക്ഷമമാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന സ്വാഗതം ചെയ്യുന്നതോടപ്പം വേഗത്തിലാക്കാനുള്ള ഗൗരവകരമായ ഇടപെടലുകള്‍ പ്രതീക്ഷിക്കുകയാണ്.
കര്‍ണാടക സര്‍ക്കാര്‍ മണ്ണിട്ട് അടച്ച
അതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്നവരുടെ
പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ജനപ്രതിനിധികള്‍ അടിയന്തിരമായി ഇടപെടണമെന്നും എസ് എസ് എഫ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

ഓണ്‍ ലൈന്‍ മീറ്റിങ്ങില്‍ ജില്ലാ പ്രസിഡന്റ് സയ്യിദ് മുനീറുല്‍ അഹ്ദല്‍, ജനറല്‍ സെക്രട്ടറി ശക്കീര്‍ എം ടി പി , അബ്ദുറഹ്മാന്‍ സഖാഫി പൂത്തപ്പലം, അബ്ദുറഹ്മാന്‍ എരോല്‍, ഫാറൂഖ് പോസോട്ട്, ഹസൈനാര്‍ മിസ്ബാഹി, കരീം ജൗഹരി ഗാളിമുഖം, ശംഷീര്‍ സൈനി ,ശാഫി ബിന്‍ ശാദുലി, നംഷാദ് ബേക്കൂര്‍,  സുബൈര്‍ ബാഡൂര്‍, മുത്തലിബ് അടുക്കം എന്നിവര്‍ സംബന്ധിച്ചു.


SHARE THIS

Author:

0 التعليقات: