Wednesday, 18 March 2020

മൊഗ്രാല്‍ മൈമൂന്‍ നഗറിലെ ശിഹാബ് നിര്യാതനായി

മൊഗ്രാല്‍: പേരാല്‍ ലക്ഷംവീട് ഹൗസില്‍ പൊയ്യ മുഹമ്മദ് -ആസ്യമ്മ ദമ്പതികളുടെ മകന്‍ ശിഹാബ് (35) നിര്യാതനായി.

നാലു വര്‍ഷത്തോളമായി ദുബായിലായിരുന്നു. അസുഖത്തെ  തുടര്‍ന്ന് രണ്ടുമാസം മുന്‍പ് നാട്ടിലെത്തിയ ശിഹാബ്  മംഗലാപുരം സ്വകാര്യാശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായി വീട്ടില്‍ വിശ്രമിക്കെയാണ് ബുധനാഴ്ച പുലര്‍ച്ചെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടത്.

 കുഞ്ചത്തൂര്‍ സ്വദേശി ഇബ്രാഹിമിന്റെ  മകള്‍ സാജിദയാണ് ഭാര്യ. ഹിബ ഏക മകള്‍.
 സഹോദരങ്ങള്‍: റസാഖ്, സലീം, ഖാദര്‍, ശാഹിന.
മയ്യിത്ത് മൊഗ്രാല്‍ മൈമൂന്‍നഗര്‍ ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.


SHARE THIS

Author:

0 التعليقات: