Thursday, 5 March 2020

പഞ്ചിക്കല്‍ റൗളത്തുല്‍ ഉലൂം സ്വലാത്ത് മജ്ലിസും മഹ്‌ളറത്തുല്‍ ബദ്രിയയും വെള്ളിയാഴ്ച

ബദിയടുക്ക: പഞ്ചിക്കല്‍ റൗളത്തുല്‍ ഉലൂം ഇസ്ലാമിക് എജ്യുക്കേഷന്‍ ആന്റ് ചാരിറ്റബിള്‍ സെന്ററിന്റെ നേതൃത്വത്തില്‍ പ്രതിമാസം നടന്നു വരുന്ന സ്വലാത്ത് മജ്ലിസും മഹ്‌ളറത്തുല്‍ ബദ് രിയയും മുഹിമ്മാത്ത് മഹല്ല് പ്രഭാഷണവും മാര്‍ച്ച് 6 വെള്ളിയാഴ്ച വൈകുന്നേരം 7 മണി മുതല്‍ പഞ്ചിക്കലില്‍ നടക്കും. 

ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസിയുടെ അധ്യക്ഷതയില്‍ അബൂബക്കര്‍ ഫൈസി കുമ്പഡാജെ ഉദ്ഘാടനം നിര്‍വ്വഹിക്കും. ഹമീദ് ഫൈസി കില്ലൂര്‍  മുഖ്യ പ്രഭാഷണം നടത്തും. സയ്യിദ് ഫസല്‍ സീതി അല്‍ ജിഫ്രി മലപ്പുറം സ്വാലാത്ത് മജ്ലിസിനും കൂട്ട് പ്രാര്‍ത്ഥനക്കും നേതൃത്വം നല്‍കും. 

സീതി കുഞ്ഞി മുസ്ലിയാര്‍, ആബിദ് ഫാളിലി,    അബ്ദുല്ല സഅദി തുപ്പക്കല്‍,ആബിദ് ഫാളിലി മലപ്പുറം, റിയാസ് ഹനീഫി പെര്‍ഡാല, ഹമീദ് മുസ്ലിയാര്‍ തുപ്പക്കല്‍, മുഹമ്മദ് കുഞ്ഞി നേരാമ്പടി, വടകര മുഹമ്മദ് ഹാജി, കെ.കെ.അലി ഹാജി കന്യാന, മമ്മിഞ്ഞി ഹാജി മാവിനകട്ട, അബ്ദുറഹ്മാന്‍ കന്യാന, അബ്ദുല്ല ബി.എം., ഹാരിസ് കന്യാന, ശരീഫ് കന്യാന തുടങ്ങിയവര്‍ സംബന്ധിക്കും. ഷാമില്‍ കന്യാന സ്വാഗതവും എ.കെ.സഖാഫി കന്യാന നന്ദിയും പറയും.


SHARE THIS

Author:

0 التعليقات: