Monday, 9 March 2020

പ്രൊഫ് സമ്മിറ്റ്: അനുഗ്രഹം തേടി 9 മഖാമുകളില്‍ സിയാറത്ത് നടന്നു

കാസര്‍കോട്: എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രൊഫ് സമ്മിറ്റിന്റെ മുന്നോടിയായി ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ മഖാം സിയാറത്ത് സംഘടിപ്പിച്ചു. ഈമാസം 13, 14, 15 തീയ്യതികളില്‍ പുത്തിഗെ മുഹിമ്മാത്തിലാണ് പ്രൊഫ് സമ്മിറ്റ് സംഘടിപ്പിക്കുന്നത്. 

പ്രൊഫ് സമ്മിറ്റിന്റെ മുന്നോടിയായി താജുല്‍ ഉലമ മഖാം, ഇച്ചിലംകോട് മഖാം, ബീരിച്ചേരി മഖാം,ആദൂര്‍ സാദാത്ത് മഖാം, എം എ ഉസ്താദ് മഖാം, സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ മഖാം,സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍-ബുഖാരി മഖാം, മഞ്ഞനാടി ഉസ്താദ് മഖാം, ആലംപാടി ഉസ്താദ് മഖാം, സഈദ് മുസ്ലിയാര്‍ മഖാമുകളിലാണ് സിയാറത്ത് നടന്നത്.

എട്ടിക്കുളം താജുല്‍ ഉലമ മഖാം സിയാറത്തിന് സയ്യിദ് മുനീറുല്‍ അഹ്ദല്‍ നേതൃത്വം നല്‍കി. ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി, മൂസ സഖാഫി കളത്തൂര്‍, സി എന്‍ ജാഫര്‍ സാദിഖ്, ശക്കീര്‍ എം ടി പി, ഫാറൂഖ് പൊസോട്ട്, ശാഫി ബിന്‍ ശാദുലി ബീരിച്ചേരി തുടങ്ങിയവര്‍ സംബന്ധിച്ചു.


SHARE THIS

Author:

0 التعليقات: