Sunday, 1 March 2020

പ്രൊഫ് നട്ട്; പ്രൊഫ് സമ്മിറ്റിനുള്ള നാടിന്റെ കരുതിവെപ്പിന് ആവേശകരമായ തുടക്കം

കാസര്‍കോട്: പ്രഫഷണല്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി മാര്‍ച്ച് 13, 14, 15 തീയ്യതികളില്‍ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി പുത്തിഗെ മുഹിമ്മാത്തില്‍  സംഘടിപ്പിക്കുന്ന പ്രൊഫ് സമ്മിറ്റ് പ്രചരണം വിത്യസ്തത കൊണ്ട് ശ്രദ്ധിക്കപ്പെടുകയാണ്.

ഈ വാരം പ്രവര്‍ത്തകര്‍ ജില്ലയിലെ  ഓരോ ഗ്രാമങ്ങളിലും വീടുകള്‍ കയറിയറങ്ങി തേങ്ങ ശേഖരണം നടത്തും. ഇത് വഴി ആയിരകണക്കിന് വീടുകളില്‍ പ്രൊഫ് സമ്മിറ്റിന്റെ സന്ദേശം കൈമാറാനാവും. 

തേങ്ങ ശേഖരണത്തിന്റെ ഉദ്ഘാടനം രിഫാഈ നഗര്‍  യൂണിറ്റില്‍ കര്‍ഷകന്‍ കാണാജെ മഹ്മൂദില്‍ നിന്ന് സ്വീകരിച്ച് സയ്യിദ് മുനീറുല്‍ അഹ്ദല്‍ നിര്‍വഹിച്ചു. സി എന്‍ ജാഫര്‍ സാദിഖ്, സാദിഖ് ആവള, ശക്കീര്‍ എം ടി പി, അബ്ദു റഹ്മാന്‍ സഖാഫി പൂത്തപ്പലം, കരീം ജൗഹരി, മന്‍ഷാദ് അഹ്‌സനി തുടങ്ങിയവര്‍ സംബന്ധിച്ചു.


SHARE THIS

Author:

0 التعليقات: