Wednesday, 4 March 2020

പ്രൊഫ് സമ്മിറ്റ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നു; വിദ്യാര്‍ത്ഥികളെ നേരിട്ട് ക്ഷണിച്ച് പ്രൊഫ് വിസിറ്റ്

കാസര്‍കോട്: മാര്‍ച്ച് 13, 14, 15 തിയ്യതികളില്‍ പുത്തിഗെ മുഹിമ്മാത്തില്‍ നടക്കുന്ന എസ് എസ് എഫ് പ്രൊഫ് സമ്മിറ്റിന്റെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നു. ഇതിനകം നിരവധി പ്രൊഫഷണ്‍ കാമ്പസുകളിലെ വിദ്യാര്‍ത്ഥികള്‍ ഒരുമിച്ച് രജിസ്‌ട്രോഷന് ചെയ്ത് കഴിഞ്ഞു. വിദ്യാര്‍ത്ഥികളെ നേരിട്ട് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തികരിക്കുന്നതിനായി ജില്ലാ കാമ്പസ് സമിതി വിവിധ കാമ്പസുകളില്‍ സന്ദര്‍ശനം നടത്തി.

ഇതിനകം സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റി, എല്‍ ബിഎസ് എഞ്ചിനീയറിംങ്ങ് കോളേജ്, ബ്യാരീസ് കോളേജ് കാമ്പസുകളില്‍ പ്രൊഫ് വിസിറ്റ് നടന്നു.

ഓണ്‍ലൈന്‍ രജിസ്‌ട്രേഷനായി  
http://profsummit.ssfkerala.org/registration ഈ ലിങ്ക് ഉപയോഗപ്പെടുത്താമെന്ന് സംഘാടകര്‍ അറിയിച്ചു.


SHARE THIS

Author:

0 التعليقات: