Thursday, 12 March 2020

പണ്ഡിതര്‍ ജാഗ്രതാ പാലിക്കണം -സമസ്ത കാഞ്ഞങ്ങാട് മുശാവറ

കാഞ്ഞങ്ങാട്: പണ്ഡിതന്മാര്‍ വിവിധ മേഖലകളില്‍ നിരന്തരം നേതൃത്വം നല്‍കി കൊണ്ടിരിക്കുന്നവരാണ് എന്നതുകൊണ്ടുതന്നെ എല്ലാ വിഷയങ്ങളിലും നല്ല ജാഗ്രതാ പുലര്‍ത്തണമെന്ന് സമസ്ത കാഞ്ഞങ്ങാട് മേഖല രൂപീകരണ കണ്‍വന്‍ഷന്‍
അഭിപ്രായപ്പെട്ടു.

പഴയ കടപ്പുറം അബ്ദുല്‍  റഹ്മാന്‍ സഖാഫി യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കൊല്ലംപാടി  അബ്ദുല്‍ ഖാദര്‍ സഅദി ഉത്ഘാടനം ചെയതു.
സമസ്ത കാസര്‍കോട് ജില്ല വര്‍ക്കിംഗ് സെക്രട്ടറി കാട്ടിപാറ  അബ്ദുല്‍ ഖാദിര്‍ സഖാഫി വിഷയാവതരണം നടത്തി

പുതിയ മുശാവറ: അബൂബക്കര്‍ ബാഖവി (പ്രസിഡണ്ട്), അബ്ദുല്‍ റഹ്മാന്‍ സഖാഫി പഴയ കടപ്പുറം (ജനറല്‍ സെക്രട്ടറി), അബ്ദുല്‍ ഖാദര്‍ സഖാഫി ആറങ്ങാടി (ട്രഷറര്‍), മുസ്തഫ ല്‍ ഫൈസി ബല്ല കടപ്പുറം, അബ്ദുല്‍ ഖാദര്‍ സഖാഫി കെ പി
അഷ്‌റഫ് സുഹ്‌രി പരപ്പ (വൈസ് പ്രസി.),
ബഷീര്‍ സഖാഫി തൈക്കടപ്പുറം, മുഹമ്മദ് റാശിദ് സഖാഫിഹിമമി ബങ്കളം,സുലൈമാന്‍ ശാമില്‍ ഇര്‍ഫാനി (സെക്രട്ടറിമാര്‍) അടങ്ങുന്ന 25 അംഗ മുശാവറ നിലവില്‍ വന്നു.

അബൂബക്കര്‍ മുസ്ലിയാര്‍ പ്രാര്‍ത്ഥന നടത്തി. ബഷീര്‍ സഖാഫി സ്വാഗതവും റാശിദ് സഖാഫി നന്ദിയും പറഞ്ഞു


SHARE THIS

Author:

0 التعليقات: