Wednesday, 18 March 2020

ആത്മീയതയെ ആയുധമാക്കി പ്രതിസന്ധികളെ തരണം ചെയ്യണം -സമസ്ത

കുമ്പള: രോഗങ്ങളും പകര്‍ച്ചവ്യാധികളും തീര്‍ത്ത് പ്രതിസന്ധികളില്‍ നിന്ന് മോചനം ലഭിക്കുന്നതിനും പ്രയാസങ്ങളില്‍നിന്നും രക്ഷപ്പെടുന്നതിന് ആത്മീയതയെ ആയുധമാക്കി മുന്നോട്ടുപോകാന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കുമ്പള മേഖലാ  ജനറല്‍ബോഡി ആഹ്വാനം ചെയ്തു.

കെ പി ഹുസൈന്‍ സഅദി കെ സി റോഡിന്റെ അധ്യക്ഷതയില്‍ എസ് വൈ എസ് ജില്ലാ വൈസ് പ്രസിഡന്റ് സയ്യിദ് ജലാലുദ്ദീന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, പാത്തൂര്‍ മുഹമ്മദ് സഖാഫി ക്ലാസിന് നേതൃത്വം നല്‍കി.

ഭാരവാഹികള്‍: അബ്ദുല്‍ മജീദ് ഫൈസി കൊടിയമ്മ (പ്രസി.),  അബ്ദുര്‍റഹ്മാന്‍ അഹ്സനി (ജന.സെക്ര.), സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങള്‍ (ട്രഷറര്‍), സയ്യിദ് അഹ്മദുല്‍ കബീര്‍ ജമലുല്ലൈലി, വി പി അബ്ദുല്ല ഫൈസി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍ (വൈസ് പ്രസി.), മുഹമ്മദലി അഹ്സനി, സയ്യിദ് മുനീറുല്‍ അഹ്ദല്‍, ജമാല്‍ സഖാഫി (ജോ.സെക്ര.).


SHARE THIS

Author:

0 التعليقات: