Tuesday, 17 March 2020

സമസ്ത തൃക്കരിപ്പൂര്‍ മേഖല മുശാവറ നിലവില്‍ വന്നു

കാഞ്ഞങ്ങാട് : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ തൃക്കരിപ്പൂര്‍ മേഖല പണ്ഡിത സംഗമം  തൃക്കരിപ്പൂര്‍ അല്‍ മുജമ്മഇല്‍ നടന്നു. സയ്യിദ് ത്വയ്യിബ് അല്‍ ബുഖാരി തങ്ങളുടെ അദ്ധ്യക്ഷതയില്‍ ജില്ലാ മുശാവറ സെക്രട്ടറി എ.ബി. മൊയ്തു സഅദി ചേരൂര്‍ ഉല്‍ഘാടനം ചെയ്തു. കേന്ദ്ര മുശാവറ അംഗം തൃക്കരിപ്പൂര്‍ മുഹമ്മദലി സഖാഫി വിഷയമവതരിപ്പിച്ചു. സ്വാലിഹ് സഅദി ഉസ്താദ് സമാപന പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി.

സമസ്ത മേഖല ഭാരവാഹികളായി സയ്യിദ് ത്വയ്യിബ് അല്‍ ബുഖാരി പ്രസിഡണ്ട്, മുഹമ്മദ് ഫൈസി ചെറുവത്തൂര്‍, അബ്ദുല്ല ബാഖവി മൗക്കോട്, അബൂബക്കര്‍ സിദ്ധീഖ് ബാഖവി പടന്ന (വൈസ്.പ്രസിഡണ്ട്മാര്‍), ജലീല്‍ സഖാഫി മാവിലാടം(ജന.സെക്രട്ടറി)ഹംസ മിസ്ബാഹി ഓട്ടപ്പടവ്, റഷീദ് അഹ്‌സനി, യൂസുഫ് മദനി ചെറുവത്തൂര്‍(സെക്രട്ടറിമാര്‍), ഇ.പി.എം കുട്ടി(ഫി.സെക്രട്ടറി)എന്നിവരെ തിരഞ്ഞെടുത്തു. സയ്യിദ് സൈഫുള്ള അല്‍ മശ്ഹൂര്‍ പ്രാരംഭ പ്രാര്‍ത്ഥന നടത്തി,ജലീല്‍ സഖാഫി സ്വാഗതവും,ഹംസ മിസ്ബാഹി നന്ദിയും പറഞ്ഞു.

SHARE THIS

Author:

0 التعليقات: