Saturday, 28 March 2020

സഊദിയില്‍ മരണം നാലായി; 99 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

ദമാം: സഊദിയില്‍ കൊവിഡ് 19 ബാധിച്ച് ഒരാള്‍ കൂടി മരണപെട്ടു. ഇതോടെ രാജ്യത്തെ മരണ സംഖ്യ നാലായി. തലസ്ഥാനമായ റിയാദിലാണ് ഇന്ന് സ്വദേശിയായ യുവാവ് മരണപ്പെട്ടത്. രോഗം ബാധിച്ച് രാജ്യത്ത് ആദ്യമായാണ് സ്വദേശി യുവാവ് മരണപെടുന്നത്. ശനിയാഴ്ച  99 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 1,203 ആയതായി സഊദി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദുല്‍ അലി റിയാദില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ശനിയാഴ്ച രണ്ട് പേര്‍ കൊവിഡ് രോഗത്തില്‍ നിന്ന് മുക്തി നേടിയിട്ടുണ്ട്. ഇതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 37  ആയി. രോഗബാധിതരില്‍ പത്ത് പേര്‍ വിദേശ രാജ്യങ്ങളില്‍ സഊദിയിലെത്തിയവരാണ്. 89 പേര്‍ക്ക്  രോഗം സ്ഥിരീകരിച്ചവരില്‍നിന്ന് പകര്‍ന്നതാണെന്നും വക്താവ് പറഞ്ഞു.


മക്ക, റിയാദ് നഗരങ്ങളില്‍ വൈകീട്ട് മൂന്നുമണി മുതല്‍ രാവിലെ ആറ് മണിവരെ കര്‍ഫ്യു തുടരുകയാണ്. മദീനയില്‍ ആറ് ഡിസ്ട്രിക്റ്റുകളില്‍ മുഴുവന്‍ സമയ കര്‍ഫ്യു ശനിയാഴ്ച മുതല്‍ നിലവില്‍ വന്നു. മറ്റ് പ്രവിശ്യകളില്‍ വൈകിട്ട് ഏഴുമണിമുതല്‍ രാവിലെ ആറുമണിവരെയാണ് കര്‍ഫ്യു സമയം. കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്തെ പതിമൂന്ന് പ്രവിശ്യകളില്‍ ആളുകള്‍ പുറത്ത് പോവുന്നതിനു തിരികെ പ്രവേശിക്കുന്നതിനും സ്വദേശികള്‍ക്കും വിദേശികള്‍ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.


SHARE THIS

Author:

0 التعليقات: