Thursday, 5 March 2020

കുമ്പടാജ സര്‍ക്കിള്‍ സേവ് ഇന്ത്യാ കോണ്‍ഫ്രന്‍സ് വെളളിയാഴ്ച

കുമ്പടാജ: പൗരത്വ ഭേദഗതിനിയമത്തിനെതിരെ കേരള മുസ്ലിം ജമാഅത്ത് കുമ്പടാജ സര്‍ക്കിള്‍ കമ്മറ്റി സംഘടിപ്പിക്കുന്ന സേവ് ഇന്ത്യ കോണ്‍ഫ്രന്‍സ് മാര്‍ച്ച് 6 വെള്ളിയാഴ്ച വൈകുന്നേരം 3 മണി മുതല്‍ മാര്‍പ്പിനടുക്കയില്‍ നടക്കും.
സ്വാഗത സംഘം ചെയര്‍മാന്‍ അബൂബക്കര്‍ കാമില്‍ സഖാഫി പാവൂറഡുക്കയുടെ അധ്യക്ഷതയില്‍ കേരള മുസ്ലിം ജമാഅത്ത് ബദിയടുക്ക സോണ്‍ പ്രസിഡണ്ട് അബൂബക്കര്‍ ഫൈസി കുമ്പടാജെ ഉദ്ഘാനം ചെയ്യും.

എസ് വൈ എസ് കാസര്‍കോട് ജില്ല സെക്രട്ടറി
അബ്ദുല്‍ കരീം മാസ്റ്റര്‍ ദര്‍ബാര്‍ക്കട്ട മുഖ്യ പ്രഭാഷണം നടത്തും. ഹാഫിള് എന്‍ കെ എം മഹ്‌ളരി ബെളിഞ്ച ആമുഖ പ്രഭാഷണം നടത്തും.

എ കെ സഖാഫി കന്യാന (പ്രസിഡണ്ട്, എസ് വൈ എസ് ബദിയടുക്ക സോണ്‍), ആനന്ദ് കെ മവ്വാര്‍( കോണ്‍ഗ്രസ്), സുവര്‍ണ്ണ മാസ്റ്റര്‍ (സി പി എംപ
ബി ടി അബ്ദുല്ല (മുസ്ലിം ലീഗ്) മാത്യു തേങ്ങമ്പള്ളി(സി പി ഐ), എസ് മുഹമ്മദ് മുസ്ലിയാര്‍ സാലുഗോളി (സെക്രട്ടറി, കേരള മുസ്ലിം ജമാഅത്ത് സോണ്‍കമ്മറ്റി ), സിദ്ദീഖ് ഹനീഫി അന്നടുക്ക (പ്രസിഡണ്ട് എസ് വൈ എസ് കുമ്പടാജ സര്‍ക്കിള്‍) തുടങ്ങിയവര്‍ പ്രസംഗിക്കും.


SHARE THIS

Author:

0 التعليقات: