Monday, 9 March 2020

കുമ്പടാജ സര്‍ക്കിള്‍ സേവ് ഇന്ത്യാ കോണ്‍ഫ്രന്‍സ് ബഹുമുഖ സംഗമമായി മാറി

കുമ്പടാജ: പൗരത്വ ഭേദഗതിനിയമത്തിനെതിരെ കേരള മുസ്ലിം ജമാഅത്ത് കുമ്പടാജ സര്‍ക്കിള്‍ കമ്മറ്റി മാര്‍പ്പിനടുക്കയില്‍ സംഘടിപ്പിച്ച സേവ് ഇന്ത്യ കോണ്‍ഫ്രന്‍സ് ബഹുമുഖ സംഗമമായിമാറി. 

വെള്ളിയാഴ്ച വൈകുന്നേരം 3.30 മണിക്ക് ആരംഭിച്ച പരിപാടിയില്‍ വിവിധ മത സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. പഞ്ചായത്തിലെ വിവിധ നാടുകളില്‍ നിന്ന് മഹല്ലുകളെ പ്രതിനിധീകരിച്ചെത്തിയവര്‍ക്ക് വേദി നവ്യാനുഭവം പകര്‍ന്നു. 

പൗരത്വ ഭേദഗതിക്കെതിരെ രാജ്യത്തിലെ സര്‍വ്വ മതക്കാരും ഒറ്റക്കെട്ടാണെന്നും പരമ്പരാഗതമായി നിലനില്‍ക്കുന്ന മതസൗഹാര്‍ദ്ദം ശിഥിലമാക്കാന്‍ ഫാസിസ്റ്റ് ഭരണകൂടത്തെ അനുവദിക്കില്ലെന്നതിന്റെ ഉദാഹരണമാണ് ഈ സംഗമമെന്ന് പ്രഭാഷകര്‍ ഉണര്‍ത്തി.

സ്വാഗത സംഘം ചെയര്‍മാന്‍ അബൂബക്കര്‍ കാമില്‍ സഖാഫി പാവൂറഡുക്കയുടെ അധ്യക്ഷതയില്‍ കേരള മുസ്ലിം ജമാഅത്ത് ബദിയടുക്ക സോണ്‍ പ്രസിഡണ്ട് അബൂബക്കര്‍ ഫൈസി കുമ്പടാജെ ഉദ്ഘാനം ചെയ്തു.
എസ് വൈ എസ് കാസര്‍കോട് ജില്ല സെക്രട്ടറി അബ്ദുല്‍ കരീം മാസ്റ്റര്‍ ദര്‍ബാര്‍ക്കട്ട മുഖ്യ പ്രഭാഷണം നടത്തി. 

എ കെ സഖാഫി കന്യാന,(പ്രസിഡണ്ട്, എസ് വൈ എസ് ബദിയടുക്ക സോണ്‍), ശെരീഫ് പാലക്കാര്‍( കോണ്‍ഗ്രസ്), നാരായണ നമ്പ്യാര്‍
ധസി പി എംപ, ബി ടി അബ്ദുല്ല (മുസ്ലിം ലീഗ്), മാത്യു തേങ്ങമ്പള്ളി(സി പി ഐ),എസ് മുഹമ്മദ് മുസ്ലിയാര്‍ സാലുഗോളി (സെക്രട്ടറി, കേരള മുസ്ലിം ജമാഅത്ത് സോണ്‍കമ്മറ്റി ), അബ്ദുല്ല മുസ്ലിയാര്‍ ഗോസാഡ(പ്രസിഡണ്ട്, താനിപ്പള്ളം മസ്ജിദ്)  അബൂബക്കര്‍ മാര്‍പ്പിനടുക്ക (പ്രസി: മാര്‍പ്പിനടുക്ക ജുമാ മസ്ജിദ്), അബ്ദുറഹ്മാന്‍ പിലയങ്ങാനം ((പ്രസി,പാവൂറഡുക്ക ജുമാ മസ്ജിദ്),
മുഹമ്മദ് കുഞ്ഞി കരോടി (ജന. സെക്രട്ടറി, കറുവത്തടുക്ക മഹല്ല്),  അബ്ദുറഹ്മാന്‍ കുമ്പടാജ ((പ്രസിഡണ്ട്: കുമ്പടാജ ഖിള്ര്‍ ജുമാ മസ്ജിദ്പ, നൂറുദ്ധീന്‍ മാസ്റ്റര്‍ ബെളിഞ്ച ((ജന.സെക്രട്ടറി, ഹദ്ദാദ് ജുമാമസ്ജിദ് ബെളിഞ്ച)
എസ് ഐ മുഹമ്മദ് മാര്‍പ്പിനടുക്ക (പ്രസിഡണ്ട്, കേരള മുസ്ലിം ജമാഅത്ത് കുമ്പടാജെ സര്‍ക്കിള്‍), മുഹമ്മദ് ഒടമ്പല (പ്രസി, മുക്കൂര്‍ ഇര്‍ഷാദ് നഗര്‍ മഹല്ല്), അബൂബക്കര്‍ ഹാജി ചെറൂണി (പ്രസി: ചെറൂണി ജമാഅത്ത്),
അബ്ദുല്‍ ഖാദര്‍ കുറൂഞ്ചി (ഫിനാന്‍സ് സെക്രട്ടറി, കേരള മുസ്ലിം ജമാഅത്ത്, കുമ്പടാജെ സര്‍ക്കിള്‍), മൂസ സഖാഫി മാതാപുരം (ഖത്വീബ് മുക്കൂര്‍ ജമാഅത്ത് ), മുഹമ്മദ് ഗോസാഡ ധജന.സെക്രട്ടറി, എ പി സര്‍ക്കിള്‍ മഹല്ല് പ
എസ് വൈ എസ് സോണ്‍ ഫിനാന്‍സ് സെക്രട്ടറി അസീസ് ഹിമമി ഗോസാഡ, സോണ്‍ സെക്രട്ടറി അബ്ദുല്ല സഅദി തുപ്പക്കല്‍, എസ് എസ് എഫ് സെക്ടര്‍ സെക്രട്ടറി നാസര്‍ കടമ്പ് തുടങ്ങിയവര്‍ സംബന്ധിച്ചു. ഹാഫിള് എന്‍ കെ എം മഹ്‌ളരി ബെളിഞ്ച സ്വാഗതവും യൂസുഫ് മുസ്ലിയാര്‍ കുദിങ്കില നന്ദി പറഞ്ഞു.


SHARE THIS

Author:

0 التعليقات: