Tuesday, 10 March 2020

കേരള മുസ്ലിം ജമാഅത്ത് സേവ് ഇന്ത്യ കോണ്‍ഫറന്‍സ് ഇന്ന് മാവിനക്കട്ടയില്‍

ബദിയടുക്ക: കേരള മുസ്ലിം ജമാഅത്ത് ബദിയടുക്ക സര്‍ക്കിള്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന സേവ് ഇന്ത്യ കോണ്‍ഫറന്‍സ് ഇന്ന് വൈകിട്ട് നാല് മണിക്ക് മാവിനക്കട്ടയില്‍ നടക്കും. സയ്യിദ് യു പി എസ് തങ്ങള്‍ അര്‍ളടുക്ക പ്രാര്‍ത്ഥന നടത്തും. 

സ്വാഗത സംഘം ചെയര്‍മാന്‍ ഇദ്ദീന്‍കുഞ്ഞി കന്യാപ്പാടിയുടെ അധ്യക്ഷതയില്‍ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സമിതി അംഗം ബി എസ് അബ്ദുള്ള കുഞ്ഞി ഫൈസി ഉത്ഘാടനം ചെയ്യും. മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി സി എല്‍ ഹമീദ് മാസ്റ്റര്‍ വിഷയാവതരണം നടത്തും. എസ് വൈ എസ് ജില്ലാ സെക്രട്ടറി കരീം മാസ്റ്റര്‍ മോണിറ്ററിങ് ചെയ്യും.

 കെ എച് അബ്ദുള്ള മാസ്റ്റര്‍, എ കെ സഖാഫി കന്യാന, അബ്ദുല്‍ വാഹിദ് സഖാഫി, ഷാഫി ബീജന്തടുക്ക,  വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിതീകരിച് നാരായണന്‍ എം, മാഹിന്‍ കേളോട്ട്, ജഗന്നാഥ ഷെട്ടി, ഹമീദലി മാവിനക്കട്ട, കൃഷ്ണ നായിക് , അബ്ദുള്ള കുഞ്ഞി ചെര്‍ക്കള, അലി സി എച്, ശരീഫ് മാളിക, ഹസൈനാര്‍ മിത്തടി, സീതിക്കുഞ്ഞി ഉസ്താത്, മമ്മിഞ്ഞി ഹാജി, മുഹമ്മദ ഹാജി വടകര, അബ്ദുള്ള ബി എം, റസാഖ് പള്ളത്തുടുക്ക, റസൂദ് നെക്രാജെ, മുഹമ്മദ് ഹാജി ബെള്ളിപ്പാടി, സാബിത്ത് ബദിയടുക്ക, റിയാസ് ഹനീഫി, അബ്ദുല്‍ റഹിമാന്‍ മുസ്ലിയാര്‍ പള്ളത്തടുക്ക, ഇക്ബാല്‍ ആലങ്കോട് തുടങ്ങിയവര്‍ സംവദിക്കും. ഇബ്രാഹിം കെ എന്‍ സ്വാഗതവും ശരീഫ് മാസ്റ്റര്‍ നന്ദിയും പറയും.


SHARE THIS

Author:

0 التعليقات: