Thursday, 12 March 2020

എം.എല്‍.എ ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ച സ്റ്റേജ് കെട്ടിടം സ്‌കൂളിന് സമര്‍പ്പിച്ചു

ഉളിയത്തടുക്ക: ജി.ഡബ്ല്യു. എല്‍.പി.എസ്. ശിരിബാഗിലുവില്‍ കാസര്‍കോട് നിയോജക മണ്ഡലം എം.എല്‍.എ. ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച സ്റ്റേജ് കെട്ടിടം ഉത്സവാഅന്തരീക്ഷത്തില്‍ എന്‍.എ.നെല്ലിക്കുന്ന് 
ഉല്‍ ഘാടനംചെയ്തു.ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മാലതി സുരേഷ് അധ്യക്ഷത വഹിച്ചു. 
പ്രധാന അധ്യാപിക രുക്മണി സ്വാഗതം പറഞ്ഞു.



വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍
പുഷ്പ, വാര്‍ഡ് മെമ്പര്‍ മൈമൂന അബ്ബാസ്,പി.ടി. എ. പ്രസിഡണ്ട് റഫീഖ് ഉളിയത്തടുക്ക, മദര്‍ പി.ടി.എ. പ്രസിഡണ്ട് സുമയ്യ, മാധ്യമപ്രവര്‍ത്തകന്‍ രാധാകൃഷ്ണന്‍ ഉളിയത്തടുക്ക, പി.ടി.എവൈസ് പ്രസിഡണ്ട് സക്കറിയ  കുന്നില്‍, മജീദ് പടിഞ്ഞാര്‍,
ഹാരിസ് ചൂരി, മജീദ് പട്ട്‌ള
പ്രസംഗിച്ചു.


SHARE THIS

Author:

0 التعليقات: