Thursday, 12 March 2020

വീടിന് സമീപത്തെ ചാലില്‍ വൈദ്യുതി ഉപയോഗിച്ച് മീന്‍ പിടിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

കാഞ്ഞങ്ങാട്: വീടിന് സമീപത്തെ ചാലില്‍ വൈദ്യുതി ഉപയോഗിച്ച് മീന്‍ പിടിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. കാലിച്ചാനടുക്കം വളാപ്പാടിയിലെ തേക്കിന്‍കാട്ടില്‍ തങ്കച്ചന്‍-ലീല ദമ്പതികളുടെ മകന്‍ സിജോ(29) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. മീന്‍ പിടിക്കുന്നതിനിടെ ഷോക്കേറ്റ് വീണ യുവാവിനെ ഉടന്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ:ചിഞ്ചു. സഹോദരന്‍: ജിജോ.


SHARE THIS

Author:

0 التعليقات: