Wednesday, 25 March 2020

നമുക്കും കണ്ട് പഠിക്കാം ഈ സോഷ്യല്‍ ഡിസ്റ്റന്‍സ്

കൊറോണവൈറസിന്റെ വ്യാപനം തടയാന്‍ രാജ്യത്ത് 21 ദിവസത്തെ സമ്പൂര്‍ണ്ണ ലോക്‌ഡൌണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. വശ്യസാധനങ്ങളൊക്കെ ഇതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടെങ്കിലും ആളുകള്‍ കൂട്ടം കൂടുന്നതിനും അടുത്തിടപെഴകുന്നതിനും വിലക്കുണ്ട്. അത് കൊണ്ട് തന്നെ അവശ്യ സാധനങ്ങള്‍ക്കും മറ്റും പോകുന്നവര്‍ ഒരു നിശ്ചിത അകലം പാലിക്കണമെന്നാണ് ആരോഗ്യ പ്രവര്‍ത്തകരും സര്‍ക്കാരും നിര്‍ദ്ദേശിക്കുന്നത്. 

അത്തരത്തിലൊരു ചിത്രമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. അവശ്യ സാധനങ്ങള്‍ വാങ്ങാനെത്തിയവര്‍ നിശ്ചിത അകലം പാലിച്ച് അച്ചടക്കത്തോടെ നില്‍ക്കുന്നതാണ് ചിത്രത്തില്‍ കാണുന്നത്. ആളുകള്‍ എവിടെ നിക്കണമെന്ന് കടയുടെ മുമ്പില്‍ അടയാളം ഇട്ടിട്ടും ഉണ്ട്. ഇതനുസരിച്ചാണ് നില്‍ക്കേണ്ടത്. നിരവധി പേരാണ് ഈ ചിത്രം ഏറ്റെടുത്തിരിക്കുന്നത്. അമിതാബ് ബച്ചന്‍ അടക്കമുള്ളവര്‍ ചിത്രം ട്വീറ്റ് ചെയ്തിട്ടും ഉണ്ട്. 

നേരത്തെ കേരളത്തിലെ ബിവറേജ് ഔട്ട്‌ലെറ്റുകളിലെ നീണ്ട നിരയെയും ആളുകള്‍ ഏറ്റെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ അവശ്യ സാധനങ്ങള്‍ വാങ്ങാനെത്തുന്നവരുടെ ചിത്രവും വൈറലാകുന്നത്. രാജ്യത്ത് ലോക്‌ഡൌണ്‍ പ്രഖ്യാപിച്ചത് മുതല്‍ കടകളിലും മറ്റും വന്‍ തിരക്കായിരുന്നു അനുഭവപ്പെട്ടിരുന്നത്. എന്നാല്‍ പേടിക്കേണ്ട സാഹചര്യമല്ലെന്നും അവശ്യ സാധനങ്ങള്‍ക്ക് ക്ഷാമം ഉണ്ടാകില്ലെന്നും അധികൃതര്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു.


https://twitter.com/SrBachchan/status/1242691598468562944

SHARE THIS

Author:

0 التعليقات: