Saturday, 7 March 2020

മാധ്യമ വിലക്ക്; എസ് എസ് എഫ് പ്രതിഷേധ പ്രകടനം നടത്തി

കോഴിക്കോട്: ഡല്‍ഹി കലാപം കേന്ദ്ര സര്‍ക്കാര്‍ താത്പര്യത്തിന് വിരുദ്ധമായി റിപ്പോര്‍ട്ട് ചെയ്തതിന് മാധ്യമങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത് ജനാധിപത്യ ഇന്ത്യയെ ഞെട്ടിക്കുന്നതാണന്ന് എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി പ്രസ്താവിച്ചു.

 കലാപത്തിന് ആഹ്വാനം ചെയ്തവര്‍ക്ക് കൂടുതല്‍ സുരക്ഷ നല്‍കി കേന്ദ്രം അതിന്റെ വര്‍ഗീയത പ്രഖ്യാപിക്കുകയും കലാപത്തിന് ഉത്തരവാദികളായ നേതാക്കള്‍ക്കു നേരെ നടപടിയെടുക്കണം എന്നു പറഞ്ഞ ന്യായാധിപനെ അര്‍ധ രാത്രി സ്ഥലം മാറ്റുകയുമാണ് ഭരണകൂടം ചെയ്തത്.  തുടര്‍ന്ന് പാര്‍ലമെന്റില്‍ ഇക്കാര്യം ഉന്നയിച്ച എം.പിമാരെ സസ്‌പെന്‍ഡ് ചെയ്യുകയുമായിരുന്നു.  ഒടുവില്‍ ഇപ്പോള്‍  മാധ്യമങ്ങളുടെ വായയും മൂടിക്കെട്ടുകയാണ്. ഇത് അടിയാന്തരവസ്ഥയാണ്. 
 ജനാധിപത്യ മതേതര ഇന്ത്യ ഒന്നായി   തെരുവിലിറങ്ങി പ്രതിരോധം തീര്‍ക്കേണ്ട  സമയമാണിത്. 

കാലികറ്റ് യൂണിവേഴ്‌സിറ്റി കാമ്പസില്‍ നടന്ന പ്രതിഷേധ മാര്‍ച്ചിന് എസ് എസ് എഫ് സംസ്ഥാന  സെക്രട്ടറിമാരായ എ പി മുഹമ്മദ് അഷ്ഹര്‍, എം അബ്ദുറഹിമാന്‍ , സ്വഫ് വാന്‍ കോട്ടുമല എന്നിവര്‍ നേതൃത്വം നല്‍കി


SHARE THIS

Author:

0 التعليقات: