Friday, 6 March 2020

പ്രൊഫ് സമ്മിറ്റ്; ഒരുക്കങ്ങള്‍ വിലയിരുത്തി മുഹിമ്മാത്തില്‍ പ്രിപ്പറേഷന്‍ മീറ്റ്

കാസര്‍കോട്: മാര്‍ച്ച് 13 മുതല്‍ പുത്തിഗെ മുഹിമ്മാത്തില്‍ എസ്എസ്എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രൊഫ് സമ്മിറ്റിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തി പ്രിപ്പറേഷന്‍ മീറ്റ് സംഘടിപ്പിച്ചു.
രണ്ടായിരത്തിലധികം പ്രഫഷണല്‍ വിദ്യാര്‍ത്ഥികള്‍ സംബന്ധിക്കുന്ന സമ്മിറ്റിന്റെ ഭക്കണം, താമസം, ഗതാഗതം തുടങ്ങിയവയുടെ ഒരുക്കങ്ങള്‍ വിലയിരുത്തി.

സയ്യിദ് മുനീറുല്‍ അഹ്ദലിന്റെ അദ്ധ്യക്ഷതയില്‍ മൂസ സഖാഫി കളത്തൂര്‍ ഉദ്ഘാടനം ചെയ്തു.ജഅഫര്‍ സി .എന്‍, ശക്കീര്‍ എം ടി പി , അബ്ദുറഹ്മാന്‍ സഖാഫി പൂത്തപ്പലം, അബ്ദുറഹ്മാന്‍ എരോല്‍, ഫാറൂഖ് പോസോട്ട്, ഹസൈനാര്‍ മിസ്ബാഹി, കരീം ജൗഹരി ഗാളിമുഖം, ശംഷീര്‍ സൈനി ,ശാഫി ബിന്‍ ശാദുലി,നംഷാദ് ബേക്കൂര്‍,  സുബൈര്‍ ബാഡൂര്‍, മുത്തലിബ് അടുക്കം  തുടങ്ങിയവര്‍ ചര്‍ച്ചക്ക് നേതൃത്വം നല്‍കി.




SHARE THIS

Author:

0 التعليقات: