Thursday, 5 March 2020

ബൈക്കില്‍ ടിപ്പറിടിച്ച് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

കണ്ണൂര്‍: ബൈക്കില്‍ ടിപ്പര്‍ ലോറിയിടിച്ച് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. സെന്‍ട്രല്‍ പുത്തൂര്‍ എല്‍പി സ്‌കൂള്‍ രണ്ടാംതരം വിദ്യാര്‍ഥി കല്ലുവളപ്പിലെ പുതിയപറമ്പത്ത് സത്യന്റെയും പ്രനിഷയുടെയും മകള്‍ അന്‍വിയ (7) യാണ് മരിച്ചത്. ഇന്ന് രാവിലെ 9 മണിയോടെ ചെണ്ടയാട് ഗുരുദേവ സ്മാരകം യുപി സ്‌കൂളിന് സമീപമായിരുന്നു സംഭവം. 

അമ്മാവനുമൊത്ത് ബൈക്കില്‍ സ്‌കൂളിലേക്ക് പോകവെ ഗുരുദേവ സ്മാരകത്തിനു സമീപത്തെ വളവില്‍നിന്ന് അമിതവേഗത്തിലെത്തിയ ടിപ്പര്‍ ലോറി ഇന്‍ഡിക്കേറ്ററിടാതെ വലതുവശത്തെ റോഡിലേക്ക് പ്രവേശിച്ചപ്പോള്‍ പിന്നാലെയെത്തിയ ബൈക്കില്‍ ലോറിയുടെ പിന്‍ഭാഗംതട്ടി ബൈക്ക് മറിഞ്ഞുവീഴുകയായിരുന്നു. 

ഇടിയുടെ ആഘാതത്തില്‍ കുട്ടി തലയടിച്ച് റോഡിലേക്ക് തെറിച്ചുവീണു. ഉടന്‍തന്നെ പാനൂര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സഹോദരന്‍ അന്‍വിന്‍.


SHARE THIS

Author:

0 التعليقات: