Friday, 20 March 2020

എസ്.വൈ.എസ്. സാന്ത്വനം ഹാന്റ് വാഷ് കോര്‍ണര്‍ ഉദ്ഘാടനം ചെയ്തു

കുമ്പള: എസ്.വൈ.എസ്. കുമ്പള സോണ്‍ സാന്ത്വനം സമിതി, ജനമൈത്രി പോലീസിന്റെയും ആരോഗ്യ വകുപ്പിന്റെയും സഹകരണത്തോടെ കുമ്പളയില്‍ സ്ഥാപിച്ച ഹാന്റ് വാഷ്് കോര്‍ണര്‍ കുമ്പള സബ് ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് രാജീവന്‍ വലിയ വളപ്പില്‍ ഉദ്ഘാടനം ചെയ്തു. കൊറോണ നിര്‍മ്മാര്‍ജ്ജനത്തിന്റ ഭാഗമായി നടപ്പിലാക്കുന്ന ബ്രൈക്ക് ദ ചെയിന്‍ പദ്ധതിയുടെ ഭാഗമായാണ് കുമ്പള ബസ് സ്റ്റാന്റിനോട് ചേര്‍ന്ന് വിപുലമായൊരു ഹാന്റ് വാഷ്് കോര്‍ണര്‍ എസ്.വൈ.എസ്. സാന്ത്വനം സമിതി സ്ഥാപിച്ചത്. കുമ്പള സി.എച്ച്.സി. മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.ദിവാകര്‍ റൈ പദ്ധതി വിശദീകരിച്ചു. കുമ്പള സോണ്‍ സാന്ത്വനം സെക്രട്ടറി സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ അധ്യക്ഷത വഹിച്ചു. 

കുമ്പള സബ് ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് രാജീവന്‍ കെ.പി.വി., മുഹമ്മദ് സഖാഫി കുറ്റിയാളം, ലത്തീഫ് സഖാഫി മൊഗ്രാല്‍, മുഹമ്മദ് തലപ്പാടി, ഇഖ്ബാല്‍ ബ്ലൂസ്റ്റാര്‍, മുനീര്‍ ശാന്തിപ്പള്ളം, മുഹമ്മദ് ചേടിമൂല സംബന്ധിച്ചു. ജൂനൈദ് ഫ്രണ്ട്ലൈന്‍ സ്വാഗതവും ലത്തീഫ് സ്റ്റിച്ച് വേള്‍ഡ് നന്ദിയും പറഞ്ഞു.


SHARE THIS

Author:

0 التعليقات: