Thursday, 26 March 2020

റോഡ് മണ്ണിട്ട് ഗതാഗതം തടസ്സപ്പെടുത്തിയവര്‍ക്കെതിരെ ഭരണാധികാരികള്‍ നടപടി എടുക്കണം- എസ് വൈ എസ് ദേലംപാടി സര്‍ക്കിള്‍

ദേലംപാടി: ദേലംപാടി ഗ്രാമപഞ്ചായത്ത് നിലക്കെള്ളുന്ന ദേലംപാടി, ഊജംപാടി, ഹിദായത്ത് നഗര്‍, മയ്യളം, നൂജിബെട്ടു, കൊമ്പോട് എന്നീ സ്ഥലങ്ങളിലെ റോഡ് മണ്ണിട്ട് നികത്തി ഗതാഗതം തടസ്സപ്പെടുത്തിയവര്‍ക്കെതിരെ ഭരണാധികാരികള്‍ നടപടി എടുക്കുകണമെന്ന് സുന്നി യുവജന സംഘം ദേലംപാടി സര്‍ക്കിള്‍ കമ്മിറ്റി അധികാരികളോട് ആവശ്യപ്പെട്ടു. 

കാസറകോട് ജില്ലയിലെ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന ഒരു പഞ്ചായത്താണ് ദേലംപാടി. പാവപ്പെട്ട കര്‍ഷകരും തൊഴിലാളികളും കൂടുതലുള്ള പഞ്ചയാത്ത് . ദൈനംദിന ആവശ്യത്തിന് വേണ്ടുന്ന സാധനം മാത്രം വാങ്ങി വിട്ടിലേക്ക് പോകുന്നവര്‍ അങ്ങനെ അരപട്ടിണിയും മുഴു പട്ടിണിയുമായി ജിവിക്കുന്ന വലിയ ഒരു സമൂഹം ജീവിക്കുന്ന പഞ്ചായത്താണ് ദേലംപാടി. 

കൂടാതെ കര്‍ണ്ണാടകയിലെ പുത്തൂര്‍ , സുള്ള്യ   എന്നിവിടങ്ങളിലെ ജനങ്ങള്‍ പ്രധാനമായും ആശ്രയിക്കുന്നത് കര്‍ണ്ണാടകയിലെ ഈശ്വരമംഗലം ടൗണിനേയാണ്. നിത്യോപയോഗ സധനങ്ങള്‍ക്ക് കൂടാതെ മരുന്നിനും  വിദ്യാഭ്യാസത്തിനും വരെ  ഈ കൊച്ചു ടൗണിനേയാണ് ആശ്രയിക്കുന്നത്. അങ്ങനെ ഉള്ള ഈ നാട്ടിലെ എല്ലാ റോഡുകളും അടച്ച് പൂട്ടിയത് കാരണം പ്രദേശത്തെ എല്ലാ ഗ്രാമീണരും പൂര്‍ണ്ണമായും ഒറ്റപ്പെട്ടിരിക്കുകയാണ്.  ഈ ഭാഗങ്ങളിലുള്ളവര്‍ക്ക്  പുറത്തിറങ്ങണമെങ്കില്‍ തന്നെ കര്‍ണ്ണാടകയുമായി ബന്ധമുള്ള റോഡില്‍ കൂടി മാത്രമേ വഴിയുള്ളു. ഈ റോഡുകള്‍ മൊത്തം കര്‍ണ്ണാടക പോലീസും ആരോഗ്യവകുപ്പും ചേര്‍ന്ന്  അടച്ച സ്ഥിതിതിക്ക് അവശ്യ കാര്യത്തിന് പോലും പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ് ഇവിടെത്തെ ഗ്രാമിണര്‍. എമര്‍ജന്‍സി ആയി ഒരാള്‍ പുറത്തിറങ്ങണമെങ്കില്‍ എങ്ങനെ പോകും എന്നതാണ് ഗ്രാമത്തിലുള്ളവര്‍ വേവലാതിപ്പെടുന്നത്.

പോലീസ് ബാരിക്കേട് വെച്ചോ മുളകളോ , ബാരലുകള്‍ വച്ചോ റോഡ് അടച്ചിരുന്നെങ്കില്‍ ആവശ്യക്കാരെ കടത്തി വിടാന്‍ കഴിയുമായിരുന്നു. കൊമ്പോട്,നൂജിബെട്ടു ബ മഡ്യളമജാലു, മയ്യളം, മുന്‍ചിക്കാനം, പന്‍ചോടി റോഡുകള്‍ അടച്ചിരിക്കുന്നത്  ലോഡ്കണക്കിന് മണ്ണ് കൊണ്ട് വന്ന് റോഡില്‍ കുന്ന് കൂട്ടിയിട്ട് കൊണ്ടാണ്. ഇങ്ങനെ റോഡ് അടച്ചാല്‍ ആവശ്യ സന്ദര്‍ഭത്തില്‍ എങ്ങനെയാണ് ഈ ഗ്രാമങ്ങളിലെ ജനങ്ങള്‍ പുറത്തിറങ്ങുന്നത്. ബന്ധപ്പെട്ട അധികാരികള്‍  അടിയന്തര പ്രധാന്യത്തോടെ ഈ മണ്ണുകള്‍ നീക്കി ബാരിക്കേടുകള്‍ സ്ഥാപിച്ച്   കൊണ്ട് റോഡ് യാത്ര നിയന്ത്രിക്കണമെന്ന് അപേക്ഷിക്കുകയാണ് .കണ്ണില്‍ ചോരയില്ലാത്ത രീതിയില്‍ ഇങ്ങനെ റോഡുകള്‍ അടച്ചിട്ടാല്‍ ഈ ഗ്രാമങ്ങളിലെ ജനങ്ങള്‍ പട്ടിണി മൂലം മരിച്ച് വീഴുന്ന അവസ്ഥയുണ്ടാവുമെന്ന കാര്യത്തില്‍ സംശയം വേണ്ട. ബന്ധപ്പെട്ടവര്‍ നിര്‍ബന്ധമായും ഈ പ്രതിസന്ധി പരിഹരിക്കുക. 

യോഗത്തില്‍ റഫീഖ് സഖാഫി മയ്യളം അധ്യക്ഷത വഹിച്ചു. മുഹമ്മദ് റഫീഖ് സഅദി ദേലംപാടി ഉദ്ഘാടനം ചെയ്തു. നാസര്‍ ഹിദായത്ത് നഗര്‍, അബ്ദുല്‍ റഹ്മാന്‍ അഹ്‌സനി ഊജംപാടി, അബ്ദുല്‍ റഹ്മാന്‍ സഖാഫി കൊമ്പോട്,  തുടങ്ങിയവര്‍ സംബന്ധിച്ചു. ഉമര്‍ സഖാഫി മയ്യളം സ്വാഗതവും.  അഷ്‌റഫ് സഅദി ദേലംപാടി നന്ദിയും പറഞ്ഞു.


SHARE THIS

Author:

0 التعليقات: