Thursday, 26 March 2020

മാസ്‌ക് നല്‍കി മാതൃകയായി എസ് വെ എസ് സാന്ത്വനം ടീം

മൗക്കോട്: ആഗോള ജനത നേരിട്ട് കൊണ്ടിരിക്കുന്ന 'കൊറോണ ' (കോവിസ് 19 ) യെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി എസ് വൈ എസ് തൃക്കരിപ്പൂര്‍ സോണ്‍ സാന്ത്വനം വിഭാഗം ഹെല്‍പ് ഡസ്‌ക് മാസ്‌ക് വിതരണം ചെയ്തു, ചിറ്റാരിക്കാല്‍, വെള്ളരിക്കുണ്ട് പോലിസ് സ്റ്റേഷനില്‍ ആവശ്യമായ മാസ്‌ക്കാണ് സോണ്‍ സാന്ത്വനം സെക്രട്ടറിയും ഹെല്‍പ് ഡസ്‌ക് തലവനുമായ അശ്‌റഫ് മൗലവി ഓട്ടപ്പടവ് , പൂങ്ങോട് ഹസനിയ്യ കണ്‍വീനര്‍ അബ്ദുല്‍ സമദ് എന്നിവര്‍ നേരിട്ടെത്തി ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയത്.

പ്രളയകാലത്ത് വീടുകള്‍ വൃത്തിയാക്കിക്കും വൈദ്യുതി കണകഷന്‍ വിഛേദിക്കപ്പെട്ട സ്ഥലങ്ങളില്‍ ജനറേറ്റര്‍ വാടകക്കെടുത്ത് വെള്ളം എത്തിച്ച് കൊടുത്തും മാതൃകയായിരുന്ന എസ് വൈ എസ് സാന്ത്വനം പ്രവര്‍ത്തകര്‍ ഏറെ പ്രശംസ പിടിച്ച് പറ്റിയിരുന്നു.

തുടര്‍ന്നും അടിയന്തിര ഘട്ടങ്ങളില്‍ സഹായമാവശ്യമായി വരുന്നവര്‍ക്ക് ഹെല്‍പ് ഡസ്‌കുമായി ബന്ധപ്പെടാവുന്നതാണെന്ന് എസ് വൈ എസ് സോണ്‍ ജനറല്‍ സെക്രട്ടറി നൗശാദ് മാസ്റ്റര്‍ മെട്ടമ്മല്‍ അറിയിച്ചു.


SHARE THIS

Author:

0 التعليقات: