Saturday, 7 March 2020

മാധ്യമ സ്വാതന്ത്ര്യത്തിനെതിരെയുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം ചെറുക്കണം: എസ് വൈ എസ്

മലപ്പുറം: ജനാധിപത്യത്തിന്റെ നാലാംതൂണായ,  സ്വതന്ത്രമായ അഭിപ്രായപ്രകടനം സാധ്യമാക്കുന്ന മാധ്യമപ്രവര്‍ത്തനങ്ങളെ തടയുന്ന കേന്ദ്ര സര്‍ക്കാര്‍ നീക്കം ചെറുത്തുതോല്‍പ്പിക്കാന്‍ പൊതു സമൂഹം മുന്നിട്ടിറങ്ങണമെന്ന് എസ്.വൈ.എസ് മലപ്പുറം ജില്ല കമ്മിറ്റി പ്രസ്താവിച്ചു.

തീര്‍ത്തും ഏകപക്ഷീയമായി രണ്ട് ദിവസം പ്രക്ഷേപണം നിറുത്തിവെക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടി തികഞ്ഞ ഫാസിസമാണ്. നേരോടെ നിര്‍ഭയമായി വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യമാണ് ജനാധിപത്യത്തിന്റെ അന്തസത്ത. കലാപത്തിന്റെ കാരണക്കാരെ ഇസഡ് കാറ്റഗറി സുരക്ഷയൊരുക്കി സംരക്ഷിക്കുകയും ഇക്കാര്യം ജീവന്‍ പോലും പണയം വച്ച് റിപ്പോര്‍ട്ട് ചെയ്ത ചാനലുകളെ നിരോധിക്കുകയും ചെയ്യുകവഴി കേന്ദ്ര സര്‍ക്കാര്‍ പ്രതിപക്ഷ വിമര്‍ശനത്തെ ഭയപ്പെടുന്നുവെന്ന് പകല്‍ പോലെ വ്യക്തമാവുകയാണ്.

ഇതിനെതിരെ ശബ്ദിക്കാന്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും തയ്യാറാകണമെന്നും  പ്രസിഡന്റ് ഇ.കെ.മുഹമ്മദ് കോയ സഖാഫി ,ജന: സെക്രട്ടറി കെ.പി. ജമാല്‍ കരുളായി, ഫിനാന്‍സ് സെക്രട്ടറി ബശീര്‍ ചെല്ലക്കൊടി എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു.


SHARE THIS

Author:

0 التعليقات: