Wednesday, 4 March 2020

ജില്ലാ ഉമറാ സമ്മേളനം: രജിസ്ട്രേഷന്‍ ആരംഭിച്ചു

കാസര്‍കോട്: കേരള മുസ്ലിം ജമാഅത്ത് ജില്ലാ ഉമറാ സമ്മേളനത്തിന്റെ പ്രതിനിധി രജിസ്ട്രേഷന്‍ ആരംഭിച്ചു. സൗഹൃദം സാധ്യമാണ് എന്ന പ്രമേയത്തില്‍ മാര്‍ച്ച് 24ന് ചെര്‍ക്കള ഹുദൈബിയ്യയില്‍ നടക്കുന്ന ഉമറാ സമ്മേളനത്തില്‍ രണ്ടായിരത്തില്‍ പരം തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ സംബന്ധിക്കും. 350 ഓളം യൂനിറ്റുകളില്‍ നിന്ന് രജിസ്റ്റര്‍ ചെയ്തു കൊണ്ടാണ് പ്രതിനിധികളെ പങ്കെടുപ്പിക്കുന്നത്.

    ചെങ്കള തസ്ലീമ കോംപ്ലക്സില്‍ ചേര്‍ന്ന സ്വാഗത സംഘം യോഗത്തില്‍ ചെയര്‍മാന്‍ പി ബി അഹ്മദ് ഹാജിയെ ചേര്‍ത്തുകൊണ്ട് ജില്ലാ പ്രസിഡന്റ് സയ്യിദ് ഇബ്റാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട രജിസ്ട്രേഷന്‍ ഉദ്ഘാടനം ചെയ്തു. പി ബി അഹ്മദ് ഹാജി ചെങ്കള അധ്യക്ഷത വഹിച്ചു. 

ഇബ്റാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട ആമുഖപ്രഭാഷണം നടത്തി. ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു. സുലൈമാന്‍ കരിവെള്ളൂര്‍ ചര്‍ച്ചക്ക് നേതൃത്വം നല്‍കി. സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കണ്ണവം പ്രാര്‍ഥന നടത്തി. കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, പി ബി ബശീര്‍ പുളിക്കൂര്‍, കന്തല്‍ സൂപ്പി മദനി, മദനി ഹമീദ്, മുഹമ്മദ് സഖാഫി പാത്തൂര്‍, അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, ഇബ്റാഹിം ഹാജി കുബനൂര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, അബ്ബാസ് സഖാഫി ചേരൂര്‍, കെ എച്ച് അബ്ദുല്ല മാസ്റ്റര്‍,   ഹമീദ് മൗലവി കാഞ്ഞങ്ങാട് തുടങ്ങിയവര്‍ പ്രസംഗിച്ചു. കണ്‍വീനര്‍ പള്ളങ്കോട് അബ്ദുല്‍ഖാദിര്‍ മദനി സ്വാഗതവും സി എല്‍ ഹമീദ് നന്ദി പറഞ്ഞു.
   
ജബ്ബാര്‍ ഹാജി നുള്ളിപ്പാടി, അബൂബക്കര്‍ ഹാജി ബേവിഞ്ച, സി എച്ച് ഇഖ്ബാല്‍, ഹസൈനാര്‍ മദനി കാഞ്ഞങ്ങാട്, സിദ്ദീഖ് സഖാഫി     ആവളം, അബ്ദുല്‍ ഖാദര്‍ സഅദി ബാരിക്കാട്, ഇല്ല്യാസ് കൊറ്റുമ്പ, ഇത്തിഹാദ് മുഹമ്മദ് ഹാജി, ശംസുദ്ദീന്‍ ഹാജി പുതിയപുര, മൊയ്തു ഹാജി എര്‍മാളം, നാഷണല്‍ അബ്ദുല്ല, ടിപ്പു മുഹമ്മദ് തുടങ്ങിയവര്‍ സംബന്ധിച്ചു.


SHARE THIS

Author:

0 التعليقات: