Tuesday, 21 April 2020

റമസാനില്‍ തറാവീഹ് വീടുകളില്‍ വെച്ച് നിര്‍വ്വഹിക്കുക: കാന്തപുരം

കോഴിക്കോട് : റമസാനിലെ പ്രത്യേക പ്രാര്‍ത്ഥനയായ തറാവീഹ് അടക്കമുള്ള ആരാധനകള്‍ വീടുകളില്‍ നിന്ന് നിര്‍വ്വഹിക്കണമെന്നു സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും പ്രധാനമാണ് സാമൂഹിക അകലം പാലിക്കല്‍. സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍  തീരുന്നത് വരെ വിശ്വാസികള്‍ അതീവ ജാഗ്രതയോടെ ഇരിക്കണം.  റമസാന്‍ നോമ്പ് തുറകള്‍ പരമാവധി ലഘൂകരിക്കണം. ജനങ്ങള്‍ സംഗമിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന ഒരു കൂട്ടുചേരലും ലോക്ക്ഡൗണ്‍ കാലത്ത് ഉണ്ടാവരുത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സാധിക്കുന്ന പ്രകാരം എല്ലാവരും ദാനധര്‍മ്മങ്ങള്‍ ചെയ്യണം.

റമളാനില്‍ ദാനധര്‍മ്മങ്ങള്‍ ചെയ്യുന്നത് ഏറ്റവും പുണ്യകരമായ പ്രവര്‍ത്തനമാണ് എന്ന് പ്രവാചകന്‍ മുഹമ്മദ് നബി പഠിപ്പിച്ചിട്ടുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും പാവങ്ങളെ സഹായിക്കുന്നതിനും മുന്‍ഗണന നല്‍കണം. പ്രാര്‍ഥനകള്‍ക്ക് ഏറെ ഉത്തരം കിട്ടുന്ന മാസമായതിനാല്‍ കൊവിഡ് മഹാമാരിയില്‍ നിന്ന് രക്ഷ നേടാന്‍ എല്ലാ വിശ്വാസികളും പ്രാര്‍ഥനകളില്‍ സജീവമാകണമെന്നും കാന്തപുരം പറഞ്ഞു.



SHARE THIS

Author:

0 التعليقات: