പ്രവാസികളെ ഉടന്‍ നാട്ടിലെത്തിക്കില്ലെന്ന് കേന്ദ്രം ഹൈക്കോടതിയില്‍

കൊച്ചി: പ്രവാസികളെ ഉടന്‍ നാട്ടിലേക്ക് തിരികെ എത്തിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍. പ്രതിരോധത്തിനാണ് ഇപ്പോള്‍ പ്രധാന പരിഗണന നല്‍കുന്നതെന്നും കേന്ദ്രം കോടതിയില്‍ നിലപാടെടുത്തു. വിസ കാലാവധി തീരുന്ന പ്രശ്നം നിലവിലില്ലെന്നും എല്ലാ രാജ്യങ്ങളും കാലാവധി നീട്ടിയിട്ടുണ്ടെന്നും കേന്ദ്രം കോടതിയില്‍ അറിയിച്ചു.

പ്രവാസികളെ കേരളം കൊണ്ടുവരാന്‍ തയ്യാറെങ്കില്‍ അതിനെ പറ്റി ആലോചിച്ച് കൂടെ എന്ന് ഹൈക്കോടതി കേന്ദ്രത്തോട് ചോദിച്ചു. എന്നാല്‍ ഒരു സംസ്ഥാനത്തിന് വേണ്ടി മാത്രം തീരുമാനം എടുക്കാന്‍ ആവില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ മറുപടി. സുപ്രീംകോടതിയില്‍ പ്രവാസികളുടെ മടങ്ങിവരവ് സംബന്ധിച്ച് ഹരജിയുണ്ടെന്നും കേന്ദ്രം അറിയിച്ചു. ദുബൈ കെഎംസിസി നല്‍കിയ ഹരജിയിലാണ് കേന്ദ്രം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. പ്രവാസികളുമായി ബന്ധപ്പെട്ട ഹരജി 21ലേക്ക് മാറ്റി.

ഗള്‍ഫ് നാടുകളിലേക്ക് മെഡിക്കല്‍ സംഘത്തെ അയക്കുന്നതിന് അവിടുത്തെ അനുവാദം ആവശ്യമില്ലേയെന്നും കോടതി ചോദിച്ചു. ആവശ്യപ്പെടാതെ മെഡിക്കല്‍ ടീം അയക്കാന്‍ ആവില്ല. മെഡിക്കല്‍ സംഘത്തെ അയക്കണമെന്ന് ആവശ്യപ്പെട്ട് മറ്റ് സംസ്ഥാനങ്ങളും വന്നാല്‍ ബുദ്ധിമുട്ട് ആകുമെന്നും കേന്ദ്രം അറിയിച്ചു. കേരളത്തില്‍ നിന്നും വിദഗ്ധ മെഡിക്കല്‍ സംഘത്തെ എത്രയും പെട്ടന്ന് അയക്കാന്‍ നടപടി സ്വീകരിക്കണമെന്ന മറ്റൊരു ഹരജി പരിഗണിക്കവെയാണ് കേന്ദ്രം കോടതിയില്‍ വിശദീകരിച്ചു

Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍