Tuesday, 28 April 2020

ശമ്പള ഉത്തരവിന് സ്റ്റേ; ശമ്പളം സര്‍ക്കാര്‍ ജീവനക്കാരുടെ അവകാശമെന്ന് ഹൈക്കോടതി


കൊച്ചി : ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിന് ഹൈക്കോടതി സ്റ്റേ. രണ്ടുമാസത്തേക്കാണ് സ്റ്റേ. സര്‍ക്കാര്‍ ഉത്തരവ് നിയമപരമല്ലെന്നും ശമ്പളം അവകാശമാണെന്നും കോടതി പറഞ്ഞു. ഉത്തരവിലൂടെ ശമ്പളം പിടിക്കാനാവില്ല. സാമ്പത്തിക ബുദ്ധിമുട്ട് ശമ്പളം മാറ്റിവെക്കാനുള്ള നിര്‍ദേശത്തിന് ന്യായീകരണമല്ല.


ശമ്പളം എങ്ങനെ ചെലവാക്കുമെന്നതില്‍ സര്‍ക്കാറിന് വ്യക്തതയില്ലെന്നും കോടതി വ്യക്തമാക്കി. വിഷയത്തില്‍ സര്‍ക്കാറിന് വേണമെങ്കില്‍ അപ്പീല്‍ പോകാമെന്നും കോടതി പറഞ്ഞു.


SHARE THIS

Author:

0 التعليقات: