Friday, 17 April 2020

പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കുടിനീര്‍ നല്‍കി ഉപ്പള ചാപ്റ്റര്‍ ഐ പി എഫ്

ഉപ്പള: പൊരിവെയിലത്ത് കോവിഡ് പ്രതിരോധത്തിനായി തെരുവോരങ്ങളില്‍ കാവലിലേര്‍പ്പെട്ടിരിക്കുന്ന പോലീസ് ഉദ്യോഗസ്തര്‍ക്ക് ആശ്വാസമായി ഉപ്പള ചാപ്റ്റര്‍ ഐ പി എഫിന്റെ കുടിനീര്‍ വിതരണം.

കഴിഞ്ഞ രണ്ടാഴ്ചയായി ഉപ്പള ബന്തിയോട്, പൈവള്ളിഗെ തുടങ്ങിയ സ്ഥലങ്ങളില്‍ ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ക്കാണ് ഐ പി എഫ് ഉപ്പള ചാപ്റ്റര്‍ കുപ്പിവെള്ളം നല്‍കുന്നത്. ഷോപ്പുകള്‍ പലതും അടഞ്ഞ് കിടക്കുന്ന സമയത്ത് പോലീസിന് ആശ്വാസമാവുകയാണ് ഈ സാന്ത്വനം.

ഐ പി എഫ് ചാപ്റ്റര്‍ സാരഥികളായ മൊയ്തു മാഷ്, നാസിര്‍ മുട്ടം തുടങ്ങിയവരാണ് നേതൃത്വം നല്‍കുന്നത്. ഉപ്പള സോണ്‍ എസ് വൈ എസ് സാന്ത്വനം ആവശ്യമായ സഹായങ്ങള്‍ ചെയ്തു വരുന്നുണ്ട്.


SHARE THIS

Author:

0 التعليقات: