Wednesday, 22 April 2020

ലോക്ക് ഡൗണ്‍ ലംഘിച്ച് സംഘം ചേര്‍ന്ന് പാചകം; മലപ്പുറത്ത് യുവാക്കള്‍ പിടിയില്‍

മലപ്പുറം: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കിടെ മലപ്പുറം കൂട്ടിലങ്ങാടിയില്‍ സംഘം ചേര്‍ന്ന് പാചകം ചെയ്ത ഏഴംഗ സംഘത്തെ പോലീസ് പിടികൂടി . പൊലീസിനെ വെല്ലുവിളിച്ച് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ പാചകം ചെയ്യുന്നതിന്റെ ഫോട്ടോ പോസ്റ്റ് ചെയ്യുകയും ശബ്ദ സന്ദേശമയക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത് . കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം . മലപ്പുറം കൂട്ടിലങ്ങാടി കടുങ്ങൂത്തെ ചെറുപ്പക്കാര്‍ തോട് വരമ്പത്ത് ഒത്തുകൂടിയത്.

കോഴി ചുടലും ഭക്ഷണം പാകം ചെയ്യലുമൊക്കെയായി സംഭവം ജോറായപ്പോള്‍ ആവേശം പരിധിവിട്ടു. ലോക്ക് ഡൗണ്‍ ലംഘിച്ച് ഒത്തുകൂടിയ യുവാക്കള്‍ പൊലീസിനെ വെല്ലുവിളിക്കുകയും ചെയ്തു . കേസടുക്കാന്‍ വെല്ലുവിളിച്ച് കൊണ്ടുള്ള ശബ്ദ സന്ദേശങ്ങള്‍ ഗ്രൂപ്പുകളില്‍ പങ്കു വെച്ചത് മിനിറ്റുകള്‍ക്കകം വൈറലായി.

ഇത് പോലീസിന്റെ ശ്രദ്ധയില്‍പ്പെടുകയും പ്രതികളെ പോലീസ് പിടികൂടുകയുമായിരുന്നു . ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ മറികടന്ന് സംഘം ചേര്‍ന്ന എഴ്‌യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ മൊബൈല്‍ ഫോണുകളും പൊലീസ് കസ്റ്റഡിയിലെടുത്തു.

മലപ്പുറം ജില്ലയില്‍ മെയ് മൂന്ന് വരെ ലോക്ക് ഡൗണ്‍ തുടരുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്ത് ജില്ലകളെ നാലായി തിരിച്ചാണ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.




SHARE THIS

Author:

0 التعليقات: