Saturday, 18 April 2020

കൊവിഡ് ഭേദമായി നിരീക്ഷണത്തിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു

കൊവിഡ് ഭേദമായി നിരീക്ഷണത്തിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചുമലപ്പുറം: സംസ്ഥാനത്ത് കൊവിഡ് 19 ബാധിച്ച് ചികിത്സയിലായിരുന്ന ഒരാള്‍ മരിച്ചു. മലപ്പുറം കീഴാറ്റൂര്‍ സ്വദേശിയായ 85കാരനാണ് മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം. ഹൃദയസ്തംഭനമാണ് മരണകാരണമെന്ന് മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.

മരിച്ച വ്യക്തി ഏറെക്കാലമായി ഹൃദയസംബന്ധവും വൃക്ക സംബന്ധവുമായ അസുഖങ്ങള്‍ക്ക് ചികിത്സയിലായിരുന്നു.

മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ വലിയ പുരോഗതിയുണ്ടായിരുന്നു. ഇതിനിടെയാണ് മരണം സംഭവിച്ചത്. അവസാന രണ്ട് ടെസ്റ്റുകള്‍ നെഗറ്റീവ് ആയതിനെ തുടര്‍ന്ന് മൂന്നാമത്തെ ടെസ്റ്റ് ഫലത്തിനായി കാത്തിരിക്കുകയായിരുന്നു.


SHARE THIS

Author:

0 التعليقات: