Tuesday, 21 April 2020

കോവിഡ് 19: എസ് വൈ എസ് സാന്ത്വനം പൂച്ചക്കാട് 6 ലക്ഷം രൂപയുടെ റമളാന്‍ റിലീഫ് പ്രഖ്യാപിച്ചു

പൂച്ചക്കാട്: ജീവ കാരുണ്യ രംഗത്ത് എന്നും വേറിട്ട സേവനവുമായി നില കൊള്ളുന്ന സാന്ത്വനം പൂച്ചക്കാട് സമൂഹത്തില്‍ ഇറങ്ങി ചെല്ലുകയാണ്.പള്ളിക്കര പഞ്ചായത്തിലെ തിരഞ്ഞെടുത്ത 250 കുടുംബങ്ങള്‍ക്കുള്ള റമളാന്‍ കിറ്റ്, ചികിത്സ സഹായ നിധി, ഭവന സഹായ നിധി, ഈ വരുന്ന റമളാനില്‍ നടത്തുന്നതാരിക്കും. കൂടാതെ കോവിഡ് മൂലം പ്രദേശത്തെ തിരിച്ച് വരുന്ന പ്രവാസികള്‍ക്കുള്ള ക്വാറന്റെനുമായി ബന്ധപ്പെട്ടു വരുന്ന ഭക്ഷണ ചിലവുകള്‍ വഹിക്കാനും തീരുമാനിച്ചൂ. 

സാന്ത്വനം ക്ലബ് പ്രസിഡന്റ് കപ്പണ അബൂബക്കര്‍,സെക്രട്ടറി ഉവൈസ് പി.എ,ടഷറര്‍ ഹനീഫ പുത്തൂര്‍.എസ്.വൈ.എസ്.യൂണിറ്റ് സെക്രട്ടറി ഇംതിയാസ് ,ജിസിസി ജോയിന്റ് സെക്രട്ടറി അനസ് .പി കെ,പി മൊയ്ദു, അഹമ്മദ് കലിദിയ, സലാം ബെടക്കാന്‍, എന്നിവര്‍ അറിയിച്ചു.


SHARE THIS

Author:

0 التعليقات: