Wednesday, 29 April 2020

കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകനെ മര്‍ദിച്ച സി ഐക്ക് സ്ഥലം മാറ്റം


കണ്ണൂര്‍ : ലോക്ക്ഡൗണിനിടെ മാധ്യമപ്രവര്‍ത്തകനെ മര്‍ദിച്ച ചക്കരക്കല്‍ സി ഐ എ വി ദിനേശനെ സ്ഥലം മാറ്റി. കണ്ണൂരിലെ വിജിലന്‍സ് യൂണിറ്റിലേക്കാണ് സ്ഥലം മാറ്റം. ദേശാഭിമാനി കണ്ണൂര്‍ ബ്യൂറോയിലെ സീനിയര്‍ എഡിറ്ററായ മനോഹരന്‍ മോറായിയെ സി ഐ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതെന്നാണ് പരാതി. തന്നെ അകാരണമായി സി ഐ മര്‍ദ്ദിച്ചുവെന്നും ജീപ്പിലേക്ക് വലിച്ചു കയറ്റാന്‍ ശ്രമിച്ചെന്നും കാണിച്ച് മനോഹരന്‍ മോറായി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.


കഴിഞ്ഞ 25നാണ് സഭവം. ലോക്ക് ഡൗണ്‍ ദിനത്തില്‍ ജോലി ആവശ്യത്തിനായി യാത്ര ചെയ്യുകയായിരുന്ന മനോഹരനെ സി ഐ തടയുകയായിരുന്നു. മാധ്യമപ്രവര്‍ത്തകരുടെ അക്രഡിറ്റേഷന്‍ കാര്‍ഡ് കാണിച്ചിട്ടും സി ഐ തന്നെ ജീപ്പിലേക്ക് വലിച്ചഴിച്ചെന്ന് മനോഹരന്‍ മോറായി പരാതിയില്‍ പറഞ്ഞിരുന്നു.




SHARE THIS

Author:

0 التعليقات: