Monday, 27 April 2020

ഓണ്‍ലൈന്‍ സ്മൃതി സംഘടിപ്പിച്ചു.


27th Rajab 1440 A.H. / 3rd April 2019 - Topic: Rajab the 7th Month ...

ബദിയടുക്ക: കഴിഞ്ഞ ദിവസം മരണപ്പെട്ട മാവിനക്കട്ട ആറാട്ടുകടവ് പീടിക മുഹമ്മദ് കുഞ്ഞിയുടെ അനുസ്മരണ ഭാഗമായി സുന്നീ സൗണ്ട് ഫ്രണ്ട്‌സ് വാട്‌സപ്പ് ഗ്രൂപ്പ് ഓണ്‍ലൈന്‍ സ്മൃതി സംഘടിപ്പിച്ചു.

പരേതന്റെ പേരില്‍ ഗ്രൂപ്പ് മെമ്പേഴ്‌സ് ചൊല്ലിയ തഹ് ലീലും  ഖത്മുല്‍ ഖുര്‍ആനും സമര്‍പ്പിക്കുകയും ചെയ്തു.സജീവ സുന്നീ പ്രവര്‍ത്തകനായ മുഹമ്മദ് കുഞ്ഞിയുടെ ആകസ്മിക മരണം നാട്ടുകാരിലുണ്ടാക്കിയ  ആഘാതം ഇന്നും മാറിയിട്ടില്ല.

സുന്നീ സ്ഥാപനങ്ങളില്‍ നടക്കുന്ന പരിപാടികളിലെല്ലാം നിറസാന്നിധ്യമായിരുന്ന മുഹമ്മദ് കുഞ്ഞി പ്രാസ്ഥാനിക നേതാക്കളുമായി അഭേദ്യബന്ധത്തിലായിരുന്നു. ഓണ്‍ലൈന്‍ സ്മൃതിയില്‍ അബ്ദുല്‍ സലാം അഹ്ദല്‍ ആദൂര്‍ പ്രാര്‍ത്ഥന നടത്തി.  ഇക്ബാല്‍ ആലങ്കോള്‍ സ്വാഗതം പറഞ്ഞു. ഹമീദലി മാവിനക്കട്ടയുടെ അധ്യക്ഷതയില്‍ 
കേരള മുസ്ലിം ജമാഅത്ത് ബദിയടുക്ക സോണ്‍ പ്രസിഡണ്ട്  അബൂബക്കര്‍ ഫൈസി കുമ്പഡാജെ ഉദ്ഘാടനം ചെയതു. 
ബഷീര്‍ സഖാഫി  കൊല്യം,ഹാഫിള് എന്‍ കെ എം ബെളിഞ്ച ,ശരീഫ് സഅദി ചിന്ന മുഗര്‍, സിദ്ദിഖ് പൂത്തപ്പലം , കെ എന്‍ ഇബ്‌റാഹിം തുടങ്ങിയവര്‍ പ്രസംഗിച്ചു. എസ് വൈ എസ് മുള്ളേരിയ സോണ്‍ പ്രസിഡണ്ട് സയ്യിദ് സൈനുല്‍ ആബിദീന്‍  മുത്തുകോയ തങ്ങള്‍ കണ്ണവം ഖതമുല്‍ ഖുര്‍ആന്‍ ദുആക്ക് നേതൃത്വം നല്‍കി. അല്‍ത്താഫ് ഏണിയാടി നന്ദി പറഞ്ഞു


SHARE THIS

Author:

0 التعليقات: