Wednesday, 22 April 2020

ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കേന്ദ്രം


lockdown-india-ahemadabad-popyന്യൂഡല്‍ഹി: ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍.ഇതിന്റെ ഭാഗമായി ഭക്ഷ്യ സംസ്‌ക്കരണ കേന്ദ്രങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി ലഭിച്ചു. പാലും പാല്‍ ഉല്‍പ്പന്നങ്ങളുടെ ഉത്പ്പാദന കേന്ദ്രങ്ങള്‍ക്കും അനുമതിയുണ്ട്. ഇതോടൊപ്പം മൊബൈല്‍ റീച്ചാര്‍ജ്ജ് കേന്ദ്രങ്ങള്‍ക്കും വിദ്യാഭ്യാസ ആവശ്യത്തിനുള്ള പുസ്തകങ്ങള്‍ വില്‍ക്കുന്ന ബുക്ക് ഷോപ്പുകള്‍ക്കും ഇലക്ട്രിക് ഫാന്‍ കടകള്‍ക്കും ഇളവ് അനുവദിച്ചു.


പുതിയ ഉത്തരവിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. നേരത്തെ ബുക്ക് ഷോപ്പ് തുറക്കാന്‍ സംസ്ഥാനം അനുമതി നല്‍കിയതിനെതിരെ കേന്ദ്രം രംഗത്തെത്തിയിരുന്നു. വിദ്യാഭ്യാസ ആവശ്യത്തിനുള്ള പുസ്തകങ്ങള്‍ വില്‍ക്കുന്ന ബുക്ക് ഷോപ്പുകള്‍ക്കാണ് ഇപ്പോള്‍ കേന്ദ്രം ഇളവനുവദിച്ചത്.


SHARE THIS

Author:

0 التعليقات: