Sunday, 19 April 2020

രണ്ടാഴ്ചക്കിടെ 54 ജില്ലകളില്‍ പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉള്‍പ്പെടെയുള്ള 23 ഇടത്തെ 54 ജില്ലകളില്‍ കഴിഞ്ഞ രണ്ടാഴ്ചക്കിടെ പുതിയ കൊവിഡ്19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ജോയന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍. രാജ്യത്ത് 2,231 പേര്‍ ഇതിനോടകം രോഗമുക്തി നേടിയെന്നും അദ്ദേഹം പറഞ്ഞു.


കഴിഞ്ഞ 24 മണിക്കൂറിനിടെ 1,334 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 27 പേക്ക് ജീവന്‍ നഷ്ടമായി .ഇതോടെ രാജ്യത്ത് കൊവിഡ് മരണം 507 ആയതായും അദ്ദേഹം പറഞ്ഞു.

ഗുരുതരാവസ്ഥയിലായതോ അതീവ ഗുരുതരാവസ്ഥയിലായതോ ആയ രോഗികളെ പരിചരിക്കാന്‍ രാജ്യത്ത് 755 കോവിഡ് ആശുപത്രികളും 1,389 കോവിഡ് ആരോഗ്യ കേന്ദ്രങ്ങളുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇതുവരെ 3,86,791 ടെസ്റ്റുകള്‍ നടത്തിയിട്ടുണ്ടെന്ന് ഐ സി എം ആര്‍. വക്താവ് ഡോ. രമണ്‍ ആര്‍ ഗംഗാഖേദ്കര്‍ പറഞ്ഞു. 37,173 ടെസ്റ്റുകള്‍ നടത്തിയത് ശനിയാഴ്ചയാണ്. ഇതില്‍ 29,287 ടെസ്റ്റുകള്‍ ഐ സി എം ആര്‍ ലാബുകളിലും 7,886 ടെസ്റ്റുകള്‍ സ്വകാര്യമേഖലകളിലെ ലാബുകളിലുമാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു


SHARE THIS

Author:

0 التعليقات: