Wednesday, 29 April 2020

വിദേശത്ത് നിന്ന് മടങ്ങാന്‍ നോര്‍ക്ക വെബ്സൈറ്റില്‍ ബുധനാഴ്ച വരെ രജിസ്റ്റര്‍ ചെയ്തത് 3,20,463 പേര്‍


Malaysia Visa from India and Get 100% Cashback - Apply for Visa Now

തിരുവനന്തപുരം: വിദേശത്ത് നിന്ന് മടങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ച് നോര്‍ക്ക വെബ്സൈറ്റില്‍ ബുധനാഴ്ച വരെ രജിസ്റ്റര്‍ ചെയ്തത് 3,20,463 പേര്‍. തൊഴില്‍, താമസ വിസയില്‍ പോയ 2,23,624 പേരും സന്ദര്‍ശക വിസയിലുള്ള 57436 പേരും ആശ്രിത വിസയിലുള്ള 20,219 പേരും ട്രാന്‍സിറ്റ് വിസയിലുള്ള 691 പേരും 7276 വിദ്യാര്‍ത്ഥികളുമുണ്ട്. മറ്റുള്ള വിഭാഗത്തില്‍ 11,327 പേരുണ്ട്.

56,114 പേര്‍ തൊഴില്‍ നഷ്ടം കാരണം മടങ്ങാന്‍ ആഗ്രഹിക്കുന്നവരാണ്. വാര്‍ഷികാവധിക്ക് നാട്ടില്‍ വരാന്‍ താത്പര്യമുള്ള 58823 പേരാണുള്ളത്. സന്ദര്‍ശക വിസ കാലാവധി കഴിഞ്ഞ 41236 പേരും വിസ കാലാവധി അവസാനിച്ച 23,971 പേരും ഇക്കൂട്ടത്തിലുണ്ട്. ലോക്ക്ഡൗണില്‍ കുട്ടികളെ നാട്ടില്‍ അയയ്ക്കാന്‍ ആഗ്രഹിക്കുന്ന 9561 പേരുണ്ട്.

മുതിര്‍ന്ന പൗരന്‍മാര്‍ 10007, ഗര്‍ഭിണികള്‍ 9515, പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ 2448, ജയിലില്‍ നിന്ന് വിട്ടയച്ചവര്‍ 748 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ കണക്ക്.


SHARE THIS

Author:

0 التعليقات: