Saturday, 18 April 2020

മലപ്പുറം സ്വദേശിയുടെ മരണം കൊവിഡ് ബാധിച്ചല്ല; മൃതദേഹം വിട്ട് നല്‍കും: മന്ത്രി കെ കെ ശൈലജ


തിരുവനന്തപുരം: മലപ്പുറം കീഴാറ്റൂര്‍ സ്വദേശി വീരാന്‍കുട്ടി(85)മരിച്ചത് കൊവിഡ് 19 വൈറസ് ബാധമൂലമല്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. പ്രായാധിക്യംമൂലമുള്ള ആരോഗ്യ സംബന്ധമായ മറ്റ് അസുഖത്താലാണ് മരണമെന്നും മന്ത്രി വ്യക്തമാക്കി.


ഇദ്ദേഹത്തെ മൂന്ന് തവണ കൊവിഡ് പരിശോധനക്ക് വിധേയനാക്കിയിരുന്നുവെന്നും ഫലങ്ങളെല്ലാം നെഗറ്റീവ് ആണെന്ന് ഉറപ്പ് വരുത്തിയിരുന്നതായും മന്ത്രി പറഞ്ഞു. മരണ കാരണം കൊവിഡ് അല്ലാത്ത സാഹചര്യത്തില്‍ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. എന്നാല്‍ സംസ്‌കാര ചടങ്ങുകളില്‍ കുറഞ്ഞ ആളുകളെ പങ്കെടുക്കാവു എന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയാണ് വീരാന്‍കുട്ടി മരിച്ചത്

മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിന്‍

എണ്‍പത്തിയഞ്ച് വയസ്സുള്ള മുപ്പത് വര്‍ഷമായി ഹൃദ്രോഗത്തിനും പ്രഷറിനും തുടര്‍ച്ചയായി മരുന്നു കഴിക്കുന്ന കീഴാറ്റൂര്‍ സ്വദേശി വീരാന്‍കുട്ടി മാര്‍ച്ച് 31 ന് വൈറല്‍ ന്യൂമോണിയ ബാധിച്ച് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. ഏപ്രില്‍ മൂന്നിന് എന്‍ ഐ വി ആലപ്പുഴയില്‍ നിന്നും ലഭിച്ച റിസള്‍ട്ട് പ്രകാരം കൊവിഡ് 19 പോസിറ്റീവായി. തുടര്‍ന്ന് ഏഴ്, പത്ത് തിയതികളില്‍ നടത്തിയ കൊവിഡ് പരിശോധനയില്‍ തുടര്‍ച്ചയായി രണ്ടു ഫലങ്ങള്‍ നെഗറ്റീവ് ആയതിനൈ തുടര്‍ന്ന് പതിനൊന്നിന് രോഗിയെ തുടര്‍ നിരീക്ഷണത്തിന് വേണ്ടി സ്റ്റെപ്പ് ഡൗണ്‍ ഐ സി യു വിലേക്ക് മാറ്റി.



13ന് വൈകുന്നേരം നാല് മണിക്ക് രോഗിക്ക് അതി കഠിനമായ നെഞ്ചുവേദന അനുഭവപ്പെടുകയും ശ്വാസതടസ്സം ഉണ്ടാവുകയും ചെയ്തു. ഡ്യൂട്ടി കാര്‍ഡിയോലജിസ്റ്റ് രോഗിയെ പരിശോധിക്കുകയും ഇ സി ജി െക്കോ മുതലായവ പരിശോധന നടത്തുകയും പുതുതായി രോഗിക്ക് ഹാര്‍ട്ട് അറ്റാക്ക് ഉണ്ടായതായി മനസ്സിലാക്കുകയും അതിനുവേണ്ട ചികിത്സ നല്‍കുകയും ചെയ്തു. 13 ന് മൂന്നാം തവണയും കൊവിഡ് 19 പരിശോധനക്ക് അത് നെഗറ്റീവാകുകയും ചെയ്തു. പതിനാലിന് രോഗിക്ക് മൂത്രക്കുറവ് ഉണ്ടാകുകയും തുടര്‍ പരിശോധനയില്‍ അക്യൂട്ട് കിഡ്‌നി ഇന്‍ജ്വറി യുണ്ടാവുകയും ചെയ്തതായി മനസ്സിലായി. തുടര്‍ന്ന് രോഗിയെ വെന്റിലേറ്ററിലേക്ക് മാറ്റി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നും നെഫ്രോളജിസ്റ്റുകളുടെ മെഡിക്കല്‍ സംഘം വരുകയും, രോഗിയെ ഡയാലിസീസ് വിധേയമാക്കുകയും ചെയ്തു.

പതിനാറിന് രോഗിക്ക് കഠിനമായ പനി ബാധിക്കുകയും തുടര്‍ പരിശോധനയി. മൂത്രത്തില്‍ പഴുപ്പ് ബാധിച്ചതായി ബോധ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് ആശുപത്രി ക്രിട്ടിക്കല്‍ കെയര്‍ ടീം പരിശോധിക്കുകയും വേണ്ട ചികികത്സ നല്‍കുകയും ചെയ്തു. പതിനേഴിന് പരിശോധനയില്‍ രോഗിക്ക് സെപ്റ്റിസീവിയ, മള്‍ട്ടി ഓര്‍ഗന്‍ സിസ്ഫംഗ്,ന്‍ സിന്‍ഡ്രോം ബാധിച്ചതായി മനസ്സിലാക്കി. രോഗി മരുന്നുകളോട് പ്രതികരിക്കാതെ ഇന്ന് പുലര്‍ച്ചെ നാല് മണിക്ക് മരണപ്പെട്ടു.


SHARE THIS

Author:

0 التعليقات: