കൊവിഡ് ബാധിച്ച മാധ്യമപ്രവര്‍ത്തകനുമായി സമ്പര്‍ക്കം; കാസര്‍കോട് കളക്ടര്‍ നിരീക്ഷണത്തില്‍

കാസര്‍കോട്: കൊവിഡ് സ്ഥിരീകരിച്ച മാധ്യമപ്രവര്‍ത്തകനുമായി സമ്പര്‍ക്കത്തില്‍ വന്നെന്ന് കണ്ടെത്തിയതിനാല്‍ ജില്ലാ കളക്ടറെ നിരീക്ഷണത്തിലാക്കി. കാസര്‍കോട് ജില്ലാ കളക്ടര്‍ സജിത്ത് ബാബുവിനെയാണ് ആരോഗ്യവിദഗ്ദ്ധരുടെ 
നിര്‍ദേശപ്രകാരം നിരീക്ഷണത്തിലാക്കിയത്.  

കാസര്‍കോട് ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ച സ്വകാര്യ ചാനലിലെ റിപ്പോര്‍ട്ടറുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടതോടെയാണ് ജില്ലാ കലക്ടര്‍ നിരീക്ഷണത്തില്‍ പോയത്. ഈ മാസം 19-ന് ഈ മാധ്യമപ്രവര്‍ത്തകന്‍ കളക്ടറുടെ അഭിമുഖം എടുത്തിരുന്നു.  .

ാധ്യമപ്രവര്‍ത്തകന് ഇന്ന് കൊവിഡ് കൊവിഡ് സ്ഥിരീകരിച്ചതോടെ ഇയാളുമായി സമ്പര്‍ക്കത്തില്‍ വന്നവരുടെ വിവരങ്ങള്‍ ശേഖരിച്ചു ഇതോടെയാണ് ജില്ലാ കളക്ടറും സമ്പര്‍ക്കത്തില്‍ വന്നിരുന്നുവെന്ന് മനസിലായത്. വിവരം കിട്ടിയതോടെ ജില്ലാ കളക്ടര്‍ സജിത്ത് ബാബുവും 
അദ്ദേഹത്തിന്റെ ഗണ്‍മാന്‍, ഡ്രൈവര്‍ എന്നിവരും നിരീക്ഷണത്തില്‍ പോകുകയായിരുന്നു. ഇവരുടെയെല്ലാം സാംപിളുകള്‍ 
ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.  

കേരളത്തില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള ജില്ലയായിരുന്നു 
നേരത്തെ കാസര്‍കോട്. ഈ ഘട്ടത്തില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നടത്തിയ അതിശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് ജില്ലയിലെ കൊവിഡ് രോഗികളുടെ എണ്ണം 12 ആയി ചുരുങ്ങിയത്. .

Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍