Sunday, 26 April 2020

കോട്ടക്കുന്ന് മീത്തല്‍ അബ്ദുല്‍ കാദിര്‍ ഹാജി നിര്യാതനായി

മൊഗ്രാല്‍  പുത്തൂര്‍ : പഴയ കാല കര്‍ഷകനും കോട്ടക്കുന്ന് മഹല്ല് കമ്മറ്റിയുടെ ദീര്‍ഘ കാല സെക്രട്ടറിയും സമസ്ത കേരള സുന്നി യുവജന സംഘം കോട്ടക്കുന്ന് യൂണിറ്റ് സ്ഥാപക നേതാക്കളില്‍ ഒരാളുമായ കോട്ടക്കുന്ന് സുണ്ണംകുളം മീത്തല്‍ അബ്ദുല്‍ കാദിര്‍ ഹാജി (85) നിര്യാതനായി. 

ചെമ്മാട് മര്‍ഹും ഹസ്സന്‍ കുട്ടി ഹാജിയുടെ മകള്‍  ബീഫാത്തിമയാണ്
ഭാര്യ. കോട്ടക്കുന്ന് മൊയ്ദുവിന്റെ ഭാര്യ മറിയമ്മ ഏരിയപ്പാടിയിലെ പരേതനായ അബ്ദുല്‍ കാദിരിന്റെ ഭാര്യ റയ്ഹാന സുന്നി സംഘടനകളുടെയും  സ്ഥാപനങ്ങളുടെയും പ്രവര്‍ത്തകരായ മുഹമ്മദ് ഹനീഫ്, അഷ്റഫ് ദുബൈ , ഫസല്‍ കസബ, അമീര്‍ സൗദി, മുനീര്‍ കസബ  ആലൂര്‍ ജമാലിന്റെ ഭാര്യ ഹാജിറ എന്നിവര്‍ മക്കളാണ്.

പരേതന്റെ പേരില്‍ മയ്യിത്ത് നിസ്‌കരിക്കുകയു മഗ്ഫിറത്തിന് വേണ്ടി പ്രാര്‍ത്ഥിക്കാനും കേരള മുസ്ലിം ജമാഹത്ത് മൊഗ്രാല്‍ പുത്തൂര്‍  സര്‍ക്കിള്‍ പ്രസിഡന്റ് സുലൈമാന്‍ സഖാഫി മര്‍കസുല്‍ മൈമന്‍ ജനറല്‍ സെക്രട്ടറി സഹീദ് സഅദി കോട്ടക്കുന്ന് അഭ്യര്‍ത്ഥിച്ചു


SHARE THIS

Author:

0 التعليقات: