Tuesday, 21 April 2020

പള്ളിക്കര തൊട്ടിയിലെ കുഞ്ഞഹമ്മദ് ഹാജി നിര്യാതനായി

പള്ളിക്കര: പൗരപ്രമുഖനും സുന്നീ പ്രസ്ഥാനങ്ങളുടെ നേതാവും വിവിധ സ്ഥാപനങ്ങളുടെ സഹകാരിയുമായ പള്ളിക്കര തൊട്ടിയിലെ കുഞ്ഞഹമ്മദ് ഹാജി (82) നിര്യാതനായി.

കാസര്‍കോട് ജില്ലയില്‍ സുന്നീ പ്രസ്ഥാനത്തെ കെട്ടിപ്പടുക്കുന്നതില്‍ മുന്‍പന്തിയിലുണ്ടായിരുന്ന അദ്ദേഹം മര്‍ക്കസ്, സഅദിയ്യ, തൃക്കരിപ്പൂര്‍ മുജമ്മഅ്, മുഹിമ്മാത്ത്, മിന്‍ഹാജുസുന്ന തുടങ്ങി നിരവധി സുന്നീ സ്ഥാപനങ്ങളുടെ സഹകാരിയായിരുന്നു. നേതക്കളുമായി  അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. 

ആദ്യകാല എസ് വൈ എസ് സംസ്ഥാന വൈസ് പ്രസി ഡന്റായിരുന്ന കുഞ്ഞബ്ദുല്ല പട്ടേലറുടെ മകള്‍ ബീഫാത്തിമയാണ് ഭാര്യ. ഐ സി എഫിന്റെയും സുന്നി പ്രസ്ഥാനങ്ങളുടെയും സജീവ പ്രവര്‍ത്തകരായ  അബ്ദുസ്സലാം സി എച്ച് (ഷാര്‍ജ) അബ്ദുല്ല കുഞ്ഞി സി എച്ച് (ഷാര്‍ജ) മുഹമ്മദ് കുഞ്ഞി സി എച്ച് (ഷാര്‍ജ) നസീര്‍ അലി ( സൗദി) ആമീന, ഖദീജ  ഉമൈബ എന്നിവര്‍ മക്കളാണ്. മുഹമ്മദ് കുഞ്ഞി,കുഞ്ഞഹമ്മദ്, അബ്ദുള്‍ ഖാദര്‍, സമീറ, അസ്മാബി, ഫാത്തിമ, ജുവൈരിയ എന്നിവര്‍ മരുമക്കളാണ്. 

ഖബറടക്കം തൊട്ടി ജുമുഅത്ത് പള്ളി അങ്കണത്തില്‍ വെച്ച് നടന്നു.


SHARE THIS

Author:

0 التعليقات: