Monday, 27 April 2020

ബദിയടുക്ക സോണ്‍ എസ് വൈ എസ് സാന്ത്വനം ജനകീയമാകുന്നു.

SANTHWANAM LOGO | SANTHWANAMബദിയടുക്ക: സമസ്ത കേരള സുന്നീ യുവജന സംഘം ബദിയടുക്ക സോണ്‍ നടത്തുന്ന സ്വാന്തനം ജനകീയമാകുന്നു. ബദിയടുക്ക സോണ്‍ പരിധിയിലെ 40 ഓളം യൂണിറ്റുകള്‍ കേന്ദ്രീകരിച്ച് ജാതിമത ഭേദമന്യേ നടത്തുന്ന ആതുര സുശ്രൂഷ  വിദ്യാഭ്യാസ സഹായങ്ങളും കാരുണ്യ പ്രവര്‍ത്തനങ്ങളും ജനങ്ങള്‍ക്ക് ആശ്വാസമേകുന്നു.

പ്രവത്തനങ്ങളുടെ സുഖകരമായ നടത്തിപ്പിന് ബദിയടുക്ക ടൗണ്‍ കേന്ദ്രീകരിച്ച് സ്വാന്തന കേന്ദ്രവും പ്രവര്‍ത്തിക്കുന്നുണ്ട്. ഓക്‌സിജന്‍ കോണ്‌സെന്റ്രേറ്റര്‍, നെബുലൈസെര്‍ 
കഫം വലിച്ചെടുക്കുന്ന ഉപകരണം, വീല്‍ചെയര്‍ , എയര്‍ ബെഡ് ,വാട്ടര്‍ ബെഡ്, ബിപി&പ്രമേഹം പരിശോധന ഉപകരണം, വാക്കര്‍ ഫിക്‌സിഡ് &ഫോള്‍ഡിങ്, ഗ്ലുകോസ് സ്റ്റാന്‍ഡ് ,ക്രചസ് എന്നീ ഉപകരണങ്ങള്‍ സാന്ത്വന കേന്ദ്രത്തില്‍ ലഭ്യമാണ്.

എസ് വൈ എസ് 67ാം സ്ഥാപകദിന ഭാഗമായി സോണ്‍ പരിധിയിലെ നിര്‍ധനരായ മൂന്ന് കുടുംബാംഗങ്ങളെ സോണ്‍ കമ്മറ്റി ഏറ്റെടുത്തു. 
വിശുദ്ധ റമളാനില്‍ 250 ഓളം കുടുംബത്തിന് സ്വാന്തന കിറ്റും നല്‍കിയിട്ടുണ്ട്.
കൊറോണ ലോക്ക് ഡൗണില്‍ വീടുകളില്‍ ജീവന്‍ രക്ഷാ മരുന്നെത്തിക്കുന്നതിനും നിത്യോപയോഗ സാധനങ്ങള്‍ വാങ്ങിച്ച് കൊടുക്കുന്നതിനും ബദിയടുക്ക സോണ്‍ സാന്ത്വന പ്രവര്‍ത്തകര്‍ സജീവമായി രംഗത്തുണ്ടെന്നും സോണ്‍ സാന്ത്വന സെക്രട്ടറി കബീര്‍ ഹിമമി സഖാഫി ഗോളിയടുക്ക പറഞ്ഞു.

പ്രവാസികള്‍ക്കായി നോര്‍ക്ക സഹായം ലഭിക്കുന്നതിന് ഹെല്‍പ്പ് ഡസ്‌ക്കും പ്രവര്‍ത്തിക്കുന്നുണ്ട്. എ കെ സഖാഫി കന്യാന, ഇഖ്ബാല്‍ ആലങ്കോള്‍, അഷ്‌റഫ് സഖാഫി ഷേണി, കബീര്‍ ഹിമമി സഖാഫി തുടങ്ങിയവരുടെ മേല്‍നോട്ടത്തിലാണ് ഹെല്‍പ്പ് ഡെസ്‌ക്ക് പ്രവര്‍ത്തിക്കുന്നത്.


SHARE THIS

Author:

0 التعليقات: