Saturday, 18 April 2020

ക്യാപ്റ്റന്‍മാര്‍ തന്നെ കളത്തിലിറങ്ങി, കൊല്ലത്തേക്ക് കാസര്‍കോട് നിന്നും മരുന്നെത്തിച്ചത് ഏഴ് മണിക്കൂറില്‍; എസ് വൈ എസ് സാന്ത്വനത്തിന് അഭിമാനമായി ബായാര്‍ സഖാഫിയും ശാഫി സഅദിയും.

കാസര്‍കോട്: കൊല്ലം കരുനാഗ പളളിയിലെ വവ്വാക്കാവിലെ  രക്താര്‍ബുദ ബാധിതനായ പത്ത് വയസ്സുകാരന് ജീവന്‍ രക്ഷാ മരുന്നുമായി എസ് വൈ എസ് സാന്ത്വനം ആംബുലന്‍സ്  തലപ്പാടി അതിര്‍ത്തിയില്‍ നിന്നും  ഓടിയെത്തിയത് ഏഴ് മണിക്കൂറില്‍ .

പൂനയിലെ വിദഗ്ദ്ധ ഡോക്ടറുടെ ചികിത്സയിലുള്ള കുട്ടിയുടെ മരുന്ന് പൂനയില്‍ മാത്രം ലഭ്യമാണ് ലോക് ഡൗണിന്ന് തൊട്ട് മുമ്പ് പാര്‍സലായി കൊടുത്ത വിട്ട മരുന്ന് ലഭിക്കാത്തതിനാല്‍   കുട്ടി അത്യാസന്ന നിലയിലാണ് കുട്ടിയുടെ പിതാവ് നിസാം അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും  കോവിടിന്റെ പശ്ചാത്തലത്തില്‍ എത്തിക്കാന്‍ കഴിഞ്ഞില്ല. എസ് വൈ എസ്  സാന്ത്വനം പ്രവര്‍ത്തകര്‍ പൂനാ എസ് എസ് എഫ് പ്രവര്‍ത്തകരുമായി ബന്ധപെട്ടു മരുന്ന് ലഭ്യമാക്കി. പാര്‍സല്‍ ലോറിയിലെത്തിയ മരുന്ന് തലപ്പാടി അതിര്‍ത്തിയില്‍ കാസര്‍കോട് ജില്ലാ എസ് വൈ എസ് നേതാക്കളായ സിദ്ദീഖ് സഖാഫി  ശാഫി സഅദി എന്നിവര്‍ സ്വീകരിച്ച് കൊല്ലത്തേക്ക് എത്തിച്ചത്.

സാഹചര്യത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് ജില്ലയുടെ സാന്ത്വന സേവന സെക്രട്ടറിമാരായ ഇരുവരും ദൗത്യം ഏറ്റെടുക്കുകയിരുന്നു.
ഡ്രൈവിംഗ് സീറ്റില്‍ കരളുപ്പോടെ ഹനീഫയും,
3.30 ന് പുറപ്പെട്ട എസ് വൈ . എസ് ആമ്പുലന്‍സ് കുതിച്ചു പായുകയായിരുന്നു
ഓരോ  ജില്ലയിലും വഴി കാട്ടാനും ഭക്ഷണം നല്‍കാനും തയ്യാറായി സാന്ത്വനം പ്രവര്‍ത്തകരും.
സംസ്ഥാന ജനറല്‍ സെക്രട്ടറി മജീദ് കക്കാട്,  സെക്രട്ടറിമാരായ ശറഫുദ്ദീന്‍, മുഹമ്മ ദ്  പറവൂര്‍ | ആര്‍ പി. ഹുസൈന്‍ മാസ്റ്റര്‍ സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം. കാസര്‍കോട് നിന്നും പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ' ബശീര്‍ പുളിക്കൂര്‍ തുടങ്ങിയവര്‍ അതാതു സമയം ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി. രാത്രി
10.30 ഓടെ കൊല്ലത്ത് എത്തുമ്പോള്‍
സംസ്ഥാന ഉപാധ്യക്ഷന്‍ മുഹമ്മദ് കുഞ്ഞ് സഖാഫി   കൊല്ലം അടക്കമുളള നേതാക്കള്‍ കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു. ദൗത്യ സംഘത്തിന് വിശ്രമിക്കാന്‍ നേരമില്ലയിരുന്നു.
തിരുവനന്തപുരം ആര്‍.സി. സി യില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്‌തെങ്കിലും സാമ്പത്തിക ശേഷി ഇല്ലാത്തതിനാല്‍ നാട്ടിലെത്താന്‍ വഴി കാണിതെ വിഷമിച്ച കാസര്‍കോട് കണിയയിലെ ഒരു ക്യാന്‍സര്‍ പേഷ്യന്റിനെയും ആമ്പുലന്‍സില്‍ കിടത്തിയാണ് മ്യക്ക യാത്ര.

നേരത്തെ ഉപ്പളയില്‍ വെച്ച് എസ് വൈ . എസ് ദൗത്യ സംഗത്തിന് എം.സി. ഖമറുദ്ദീന്‍ എം.എല്‍. എ, അബ്ദുല്‍ റസാഖ് ചാപ്പാര്‍   നേതൃത്വത്തില്‍ ആശിര്‍വാദം നല്‍കി.
അബ്ദുല്‍ റസാഖ് ചിപ്പാര്‍, എസ് വൈ എസ് നേതാക്കളായ റഹിം സഖാഫി ചിപ്പാര്‍' ഹസന്‍ അഹ്സനി കുബണൂര്‍: ആദം ആവളം മുസ്ഥഫ മുസ്ലിയാര്‍ സംബന്ധിച്ചു.  എസ് വൈ എസ് സാന്ത്വനം

ആംബുലന്‍സിന് വഴിയൊരുക്കി പോലീസ് വകുപ്പും സജ്ജമായി.

കഴിഞ്ഞ നാലാഴ്ചയായി ദുരിതങ്ങളും ലോക് ഡൗണ്‍ മൂലം സംഭവിച്ച നിയന്ത്രണങ്ങളും കാരണം പ്രതിസന്ധിയിലായ ജനങ്ങള്‍ക്ക് ആശ്വാസമാവുകയാണ് എസ് വൈ എസ് സാന്ത്വനം പ്രവര്‍ത്തകര്‍. ഭക്ഷണം,മരുന്ന് ,പലചരക്ക്,പച്ചക്കറി,ഭക്ഷ്യ വസ്തുക്കള്‍ എന്നിവ ആവശ്യക്കാര്‍ക്ക് എത്തിച്ച് നല്‍കിയും വീട്ടില്‍ നിന്ന് പുറത്ത് പോകാന്‍ കഴിയാത്തവര്‍ക്ക് ആവശ്യ സാധനങ്ങളുടെ ഹോം ഡെലിവറി തുടങ്ങിയ സേവനത്തിലൂടെയുമാണ് എസ് വൈ എസ് സാന്ത്വനം പ്രവര്‍ത്തകര്‍ ലോക് ഡൗണ്‍ കാലത്ത് മാതൃകയാകുന്നത്.

  എവിടെക്ക് മരുന്ന് എത്തിക്കണമെങ്കിലും സദാ സമയം തയ്യാറായി സാന്ത്വനം വളണ്ടിയര്‍മാരുണ്ട്. ആവശ്യക്കാരുടെ വിളി എത്തിയാല്‍ ഉടനെ അവര്‍ ബൈക്കില്‍ പാഞ്ഞെത്തും. ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക്. പഞ്ചായത്തുകളില്‍ നിന്നും പഞ്ചായത്തുകളിലേക്ക് കൈ മാറി കൈ മാറി ചങ്ങലയായാണ് ആവശ്യക്കാരന് മരുന്ന് എത്തിക്കുക. പോലീസ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ സാന്ത്വനം പ്രവര്‍ത്തകരുടെ സേവനം തേടുന്നുണ്ട്. സംസ്ഥാന സാന്ത്വനം ഹെല്‍പ്പ് ഡെസ്‌ക്കാണ് പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്.
കാസര്‍കോട്ട് ജില്ല ഹെല്‍പ്പ് ഡെസ്‌ക്കിന് പുറമെ ഒമ്പത് സോണ്‍ കേന്ദ്രങ്ങളിലും നാല്പത്തിയഞ്ച് സര്‍ക്കിള്‍ കേന്ദ്രങ്ങളിലും 360 ണിറ്റ് കേന്ദ്രങ്ങളിലും ഹെല്‍പ്പ് ഡെസ്‌ക്ക് പ്രവര്‍ത്തിക്കുന്നുണ്ട്. ദിനേന നൂറുകണക്കിന് വിളികളാണ് ബില്ല ഹെല്‍പ്പ് ഡെസ്‌ക്കിലേക്ക് വരുന്നത്. സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പൂര്‍ണ്ണമായി പാലിച്ചാണ് ഈ പ്രവര്‍ത്തകര്‍ ജില്ലയിലുടനീളം പ്രവര്‍ത്തിക്കുന്നത്.


SHARE THIS

Author:

0 التعليقات: