Wednesday, 22 April 2020

വഴിയടച്ചപ്പോഴും അതിര്‍ത്തി കടന്ന് എസ് വൈ എസ് സാന്ത്വനത്തിന്റെ മരുന്ന് കൈമാറ്റം

കാസര്‍കോട്: കര്‍ണാടക വഴിയടച്ച് പ്രതിസന്ധി തീര്‍ത്തപ്പാഴും മുടക്കമില്ലാതെ കാസര്‍കോട് ജില്ലാ എസ് വൈ എസ് പ്രവര്‍ത്തകര്‍ ജീവന്‍ രക്ഷാ മരുന്നുകളുടെ കൈമാറ്റവുമായി ചരിത്രം തീര്‍ക്കുന്നു.ലോക്ക് ഡൗണ്‍ തുടങ്ങിയ ശേഷം ആയിരത്തിലേറെ രോഗികള്‍ക്കാണ് എസ് വൈ എസ് സാന്ത്വനം തുണയായത്. മഗലാപുരത്ത് നിന്ന് 200കിലോമീറ്റര്‍ അകലെയുള്ള കര്‍ണാടകയിലെ ഷിമോഗ. അവിടെ നിന്നും മരുന്ന് എത്തണം കരുനാഗപ്പള്ളിയിലെ ക്ലാപ്പനയിലേക്ക്. ലോക് ഡൗണ്‍ പശ്ചാത്തലത്തില്‍ രോഗിയുടെ കുടുംബം വിവിധ രാഷ്ട്രീയ പാര്‍ട്ടികളെയും സന്നദ്ധ സംഘടനകളെയും സമീപിച്ചു. ഷിമോഗയില്‍ നിന്നോ.. 
അസാധ്യം എന്നായിരുന്നു മറുപടി.. കൂട്ടത്തില്‍ ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ എസ് വൈ  എസ് സാന്ത്വനം ഹെല്‍പ് ഡെസ്‌കില്‍ സമീപിച്ചു. നിങ്ങള്‍ക് അത് സാധിക്കും.. ഒന്ന് ഹെല്പ് ചെയ്യാമോ.. സ്റ്റേറ്റ് ഹെല്പ് ഡെസ്‌ക് വിഷയം പരിഗണിച്ചു.. കാസറഗോഡ് ബായാര്‍ സിദ്ധീഖ് സഖാഫി ഇടപെട്ടു.. ഷിമോഗ ജില്ല എസ് വൈ എസ്  സെക്രട്ടറി ജബ്ബാര്‍ സഅദി മരുന്ന് വാങ്ങി ചരക്ക് വാഹനത്തില്‍ മലപ്പുറത്തേക്ക്.. തുടര്‍ന്ന് ലോക്ഡൗണില്‍ ചരിത്രം കുറിച്ച പ്രവര്‍ത്തകരുടെ ചങ്ങലകണ്ണികളിലൂടെ കരുനാഗപ്പള്ളിയിലേക്ക്..ക്ലാപ്പന ഗ്രാമ പഞ്ചായത് പ്രസിഡന്റ് എസ് എം ഇഖ്ബാല്‍ മരുന്ന് കൈമാറി. ടി യു വിജയ കൃഷ്ണന്‍, എ ന്‍ ഷാജി, ശിഹാബ് ക്ലാപ്പന, സോണ്‍ പ്രസിഡന്റ് അബ്ദുല്‍ റഷീദ് സഖാഫി, സാജിദ് സഖാഫി, നുജുമുദീന്‍, ഷാജി, ലത്തീഫ് മുസ്ലിയാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു

കഴിഞ്ഞ നാലാഴ്ചയായി തുടരുന്ന എസ് വൈ . എസ് മിഷനില്‍ ഒന്ന് മാത്രമാണിത്. കഴിഞ്ഞ ദിവസം എടനീരിലെയും ചെക്കോലിലെയും രണ്ട് രോഗികള്‍ക്ക് ഉപ്പളയില്‍ നിന്ന് എത്തേണ്ട മരുന്ന് ആവശ്യപ്പെട്ട് നിമിഷങ്ങള്‍ക്കകം വീട്ടിലെത്തിച്ച് എസ് വൈ എസ് പ്രവര്‍ത്തകര്‍ മാതൃകയായി. കാസര്‍കോട് നിന്ന് പോലീസിന്റെ ഹെല്‍പ് ഡെസ്‌കിലൂടെ എത്തിയ മരുന്ന് സാന്ത്വനം വളണ്ടിയര്‍ ഫൈസല്‍ നെല്ലിക്കട്ട സ്വീകരിച്ച് കുടുംബത്തിന് കൈമാറി.

ജില്ലയുടെ എല്ലാ ഭാഗങ്ങളിലും ഈ രൂപത്തില്‍ മരുന്നെത്തുന്നത് വലിയ ആശ്വാസമാണ് നല്‍കുന്നത് 


SHARE THIS

Author:

0 التعليقات: