Tuesday, 21 April 2020

വെഫി പി എസ് സി മാതൃകാ പരീക്ഷ വിജയികളെ പ്രഖ്യാപിച്ചു


കോഴിക്കോട്: എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിസ്ഡം എജ്യൂക്കേഷന്‍ ഫൗണ്ടേഷന്‍  ഓഫ് ഇന്ത്യ (വെഫി)  ഓണ്‍ലൈനില്‍  സംഘടിപ്പിച്ച  പി എസ് സി   മാതൃകാ പരീക്ഷാ വിജയികളെ പ്രഖ്യാപിച്ചു. എസ് ഐ, എല്‍ ഡി സി  മാതൃകയില്‍ നടന്ന പരീക്ഷയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി ഉദ്യോഗാര്‍ഥികളാണ് പങ്കെടുത്തത്. വെഫിയുടെ നേതൃത്വത്തില്‍ നടക്കുന്ന  പി എസ് സി എസ് ഐ ,എല്‍ ഡി സി തുടങ്ങിയ മത്സര പരീക്ഷകള്‍ക്കുള്ള ഓണ്‍ലൈന്‍ പരീക്ഷ പരിശീലനം  'ഹൈ ക്യൂ ' വിന്റെ ഭാഗമായാണ്  സംഘടിപ്പിച്ചത്. 

ഏപ്രില്‍ 19 ന് നടന്ന  ഒന്നാം ഘട്ട പരീക്ഷയില്‍ ഫാജിഷ്  കൊല്ലംങ്കോട്, മുഹമ്മദ് ഇഖ്ബാല്‍ വേങ്ങര, അബ്ദുല്‍ സത്താര്‍ പി കീഴ്‌ശ്ശേരി  എന്നിവര്‍ യഥാക്രമം ഒന്ന്,രണ്ട്,മൂന്ന് സ്ഥാനങ്ങള്‍ നേടി. ഏപ്രില്‍ 21 മുതല്‍ മെയ് 4 വരെ രണ്ടാം ഘട്ട പരിശീലനം നടക്കും. ശേഷം മോഡല്‍ ടെസ്റ്റ് - രണ്ട് മെയ് ആറിന് http://quest.wefionline.com എന്ന വെബ്‌സൈറ്റ് മുഖേന നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9846228943 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.


SHARE THIS

Author:

0 التعليقات: