Sunday, 26 April 2020

സൗജന്യ നിയമ പഠന പരിശീലനമൊരുക്കി വെഫി

കോഴിക്കോട്: കേരളത്തിലും പുറത്തുമുള്ള വിവിധ നിയമ പഠന കേന്ദ്രങ്ങളിലെ  പ്രവേശന പരീക്ഷകള്‍ക്ക് സൗജന്യ പരിശീലനം നല്‍കി വിസ്ഡം എഡ്യൂക്കേഷന്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ(വെഫി). ഓണ്‍ലൈന്‍ സംവിധാനങ്ങളിലൂടെയാണ്  വിദ്യാര്‍ത്ഥികളുടെ നിയമ പഠന സ്വപ്നങ്ങളുടെ സാക്ഷാത്കാരമൊരുക്കുന്നത്. കേരളത്തിലെ  ലോ കോളേജുകളിലേക്കുള്ള പ്രവേശന പരീക്ഷയായ കേരള ലോ എന്‍ട്രന്‍സ് എക്‌സാമിനുള്ള പരിശീലനമാണ് ആദ്യഘട്ടത്തില്‍ നല്‍കി വരുന്നത്. വെഫിക്ക് കീഴിലെ ലോ ഹബ്ബിന്റെ മേല്‍നോട്ടത്തില്‍ പ്രഗത്ഭരായ അഭിഭാഷകരും പരിശീലകരുമാണ്  ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. വിവിധ ജില്ലകളില്‍ നിന്നായി നിരവധി  വിദ്യാര്‍ത്ഥികള്‍ നിലവില്‍ സ്ഥിരം പഠിതാക്കളാണ്. 

ഓണ്‍ലൈന്‍ സ്റ്റഡി മെറ്റീരിയല്‍സ്,ഓഡിയോ & വീഡിയോ ക്ലാസ്സ്,ഇന്ററാക്ടീവ് സെഷനുകള്‍ എന്നിവയാണ് ലോ ഹബ്ബിന്റെ ഭാഗമായി നല്‍കി വരുന്നത്. പരിശീലനത്തിന്റെ ഭാഗമായി ഓണ്‍ലൈന്‍ മോഡല്‍ ടെസ്റ്റുകളും സംഘടിപ്പിക്കുന്നുണ്ട്. 

ഏപ്രില്‍ 19 ന് നടന്ന മാതൃകാ പരീക്ഷയില്‍ നൗഫല്‍ എന്‍ (കൊല്ലം),അബ്ദുള്ള (കോഴിക്കോട്),റിസ് വാന ഫര്‍ഫീന്‍ (മലപ്പുറം) എന്നിവര്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടി. എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിക്ക് കീഴില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഘടകമാണ് വെഫി. കൂടുതല്‍ വിവരങ്ങള്‍ക്ക് 9846228943 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.


SHARE THIS

Author:

0 التعليقات: