Saturday, 2 May 2020

ളിയാഉല്‍ മുസ്തഫ: ആഴമുള്ള വിജ്ഞാനവും ജീവിത സൂക്ഷ്മതയും നിറഞ്ഞ വ്യക്തിത്വം-കാന്തപുരം


കോഴിക്കോട് : ഇന്ന് വഫാത്തായ സമസ്ത കേന്ദ്ര മുശാവറ അംഗം ളിയാഉല്‍ മുസ്തഫ സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ ആഴമുള്ള വിജ്ഞാനവും ജീവിത സൂക്ഷ്മതയും നിറഞ്ഞ വ്യക്തിത്വമായിരുന്നുവെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍.


താജുല്‍ ഉലമ സയ്യിദ് അബ്ദുറഹ്മാന്‍ ബുഖാരിയുടെ ഏറ്റവും പ്രിയപ്പെട്ട ശിഷ്യനായിരുന്നു. മാട്ടൂല്‍ മന്‍ശഅ് സ്ഥാപന സമുച്ഛയത്തെ ഉത്തരകേളത്തിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാക്കി അദ്ദേഹം മാറ്റിയെടുത്തു-കാന്തപുരം അനുസ്മരിച്ചു.


SHARE THIS

Author:

0 التعليقات: